ക്വാലാലംപുർ: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ഏഷ്യൻ വ്യാപാരക്കരാറുകൾ യാഥാർത്ഥ്യമാകുമ്പോൾ യുഎസിന് വ്യക്തമായ നേട്ടങ്ങൾ പ്രകടമാണെങ്കിലും ഏഷ്യൻ രാജ്യങ്ങൾക്ക് എന്തു പ്രയോജനം ലഭിക്കുമെന്നതിൽ അവ്യക്തത തുടരുന്നു.
ട്രംപ് ചരിത്രപരം എന്ന് വിശേഷിപ്പിച്ച വ്യാപാരക്കാരാറുകൾ അവ്യക്തതകൾ നിറഞ്ഞതാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.ഞായറാഴ്ച മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപുരിൽ എത്തിയതിന് ശേഷമുള്ള തിരക്കിട്ട പ്രവർത്തനങ്ങൾക്കിടയിൽ ട്രംപ്, മലേഷ്യ, കംബോഡിയ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളും തായ്‌ലൻഡ്, വിയറ്റ്നാം രാജ്യങ്ങളുമായുള്ള കരാറുകളുടെ രൂപരേഖയും പുറത്തുവിട്ടു.പുതിയ കരാറുകൾ യുഎസ്സിന് വ്യക്തമായ നേട്ടങ്ങൾ സമ്മാനിക്കുന്നുണ്ട്. ഈ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള യു.എസ്. കയറ്റുമതിയുടെ നിരവധി നികുതി-നികുതിയേതര തടസ്സങ്ങൾ നീക്കം ചെയ്യാൻ ഈ കരാറുകൾ സഹായിക്കും.
എന്നാൽ, ഈ നാല് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് എന്തെല്ലാം നേട്ടങ്ങൾ ഉണ്ടാകുമെന്നതിൽ വ്യക്തതയില്ല. ട്രംപ് ആദ്യം ചുമത്തിയ 19%-20% നികുതി നിരക്കിൽ കുറവ് വരുത്താൻ ഈ രാജ്യങ്ങൾക്ക് ചർച്ചയിലൂടെ സാധിച്ചിട്ടില്ല. കംബോഡിയയിൽ നിന്നും മലേഷ്യയിൽ നിന്നുമുള്ള ചില കയറ്റുമതികൾക്ക് നികുതി ഇളവ് ലഭിക്കുമെങ്കിലും പരിമിതമായിരിക്കും എന്നാണ് സൂചന.
ഈ വ്യാപാരക്കരാറുകൾ ഏകപക്ഷീയമാണെന്നും തെക്കുകിഴക്കൻ ഏഷ്യക്ക് വ്യക്തമായ നഷ്ടങ്ങളും അവ്യക്തമായ നേട്ടങ്ങളുമാണ് ഇത് നൽകുന്നതെന്നും ബ്ലൂംബെർഗ് ഇക്കണോമിക്‌സ് റിപ്പോർട്ട് ചെയ്യുന്നു.
യു.എസ്. ഉൽപ്പന്നങ്ങൾ തെക്കുകിഴക്കൻ ഏഷ്യയിലേക്ക് പ്രവേശിക്കുമ്പോൾ നികുതികളും മറ്റ് നിയന്ത്രണങ്ങളും പിൻവലിക്കാൻ സാധ്യതയുണ്ട്. ഇത്, യു.എസ്സിന്റെ പൊതുവായ നികുതി സമ്മർദ്ദം നേരിടുന്ന പ്രാദേശിക വ്യവസായത്തിന് ഭീഷണിയാണെന്നാണ് വിലയിരുത്തൽ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.