കുപ്രസിദ്ധ കുറ്റവാളി ‘കൊടിമരം ജോസ്’ പോലീസിന്റെ പിടിയില്‍

കൊച്ചി: കുപ്രസിദ്ധ കുറ്റവാളി ‘കൊടിമരം ജോസ്’ പോലീസിന്റെ പിടിയില്‍. എറണാകുളം നോര്‍ത്ത് പോലീസാണ് തൃശ്ശൂരില്‍നിന്ന് ഇയാളെ പിടികൂടിയത്.

കൊല്ലം, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളിലും റെയില്‍വെ പോലീസിലും കൊടിമരം ജോസിനെതിരേ നിരവധി കേസുകളുണ്ട്. കൊലപാതകവും കവര്‍ച്ചയുമടക്കം ഇരുപതിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഫോര്‍ട്ടുകൊച്ചി സ്വദേശിയായ കൊടിമരം ജോസ്.ആളുകളെ ക്രൂരമായി ആക്രമിച്ച് കവര്‍ച്ച നടത്തി മുങ്ങുന്നതാണ് കൊടിമരം ജോസിന്റെ പതിവ് രീതി. ജാമ്യത്തിലിറങ്ങുന്ന ജോസ് വീണ്ടും ഇത് തന്നെ ആവര്‍ത്തിക്കുകയാണ് പതിവ്.
എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപത്ത് പത്തനംതിട്ട സ്വദേശിയായ യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. പത്തനംതിട്ട സ്വദേശിയെ മര്‍ദ്ദിച്ച് അവശനാക്കി കൊടിമരം ജോസ് പണം ആവശ്യപ്പെട്ടിരുന്നു.
യുവാവിന്റെ കൈവശം അപ്പോള്‍ പണം ഇല്ലാത്തതിനാല്‍ എടിഎമ്മില്‍നിന്ന് പിന്‍വലിച്ച് നല്‍കാന്‍ ജോസ് ഭീഷണിപ്പെടുത്തി. എടിഎമ്മില്‍നിന്ന് യുവാവിന്റെ പതിനായിരത്തോളം രൂപ കൈക്കലാക്കിയ ശേഷം മര്‍ദ്ദിച്ച് അവശനാക്കി ഉപേക്ഷിക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !