ടി.പി.ചന്ദ്രേശഖരന്‍ വധക്കേസിലെ പ്രതികള്‍ക്കായി അസാധാരണ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ടി.പി.ചന്ദ്രേശഖരന്‍ വധക്കേസിലെ പ്രതികള്‍ക്കായി അസാധാരണ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍.

ടിപി കേസിലെ പ്രതികള്‍ക്ക് വിടുതല്‍ നല്‍കുന്നതില്‍ സുരക്ഷാ പ്രശ്‌നമുണ്ടോ എന്ന് ആരാഞ്ഞ് സംസ്ഥാന ജയില്‍ ആസ്ഥാനത്ത് നിന്ന് ജയില്‍ സൂപ്രണ്ടുമാര്‍ക്ക് കത്ത് ലഭിച്ചു. എന്നാല്‍ കത്തില്‍ പരോളിന് വേണ്ടിയാണോ വിട്ടയക്കലിന് വേണ്ടിയാണോ ഈ ചോദ്യമെന്നത് വ്യക്തമാക്കിയിട്ടില്ല.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഭാവിയിലുള്ള നടപടികള്‍ക്ക് രേഖ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്ന ആക്ഷേപം ഉയരുന്നുണ്ട്. എന്നാല്‍ കത്തില്‍ അസ്വാഭാവികത ഇല്ലെന്നും പ്രതികളെ വിട്ടയക്കാനുള്ള നീക്കത്തിന്റെ ഭാഗമല്ല ഇതെന്നും ജയില്‍ വകുപ്പ് വിശദീകരിക്കുന്നു.

ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ നേരത്തെ പ്രതികളെ വെറുതെ വിട്ടിരുന്നു. ഈ കേസിലെ പ്രതികളില്‍ മൂന്ന് പേര്‍ ടിപി കേസിലും പ്രതികളാണ്. ഇവര്‍ പരോളിലിറങ്ങുമ്പോള്‍ സുരക്ഷാ പ്രശ്‌നം ഉണ്ടോ എന്നത് അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ കത്തെന്നും ജയില്‍ വകുപ്പ് പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !