225 കോടി ഇന്ത്യൻ രൂപ ലോട്ടറിയടിച്ച പ്രവാസി ഭാഗ്യവാൻ ഇതാണ്

ഷാർജ: യുഎഇ ലോട്ടറിയുടെ 100 മില്യൺ ദിർഹം (ഏകദേശം 225 കോടി ഇന്ത്യൻ രൂപ ) സമ്മാനം നേടിയ ഇന്ത്യക്കാരനായ വിജയി അബുദാബിയിൽ താമസിക്കുന്ന 29 കാരനായ അനിൽകുമാർ ബൊല്ലയുടെ ചിത്രങ്ങളും വിവരങ്ങളും അധികൃതർ വെളിപ്പെടുത്തി.

നേരത്തെ യുഎഇ ലോട്ടറി ഗ്രാൻഡ് പ്രൈസ് 100 മില്യൺ ദിർഹം സ്വന്തമാക്കിയ ഇന്ത്യക്കാരനായ അനിൽ എന്ന വിവരം മാത്രമാണ് അധികൃതർ പുറത്ത് വിട്ടിരുന്നത്. 

ഇപ്പോൾ അദ്ദേഹത്തിന്റെ ചിത്രവും മറ്റും അടക്കമുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. ”വിജയത്തിനർഹമായ ഈ ലോട്ടറി നമ്പറുകൾ എനിക്ക് പ്രത്യേകതയുള്ളതായിരുന്നു. ഞാൻ എന്റെ അമ്മയ്ക്കായി 11അക്ക നമ്പറുകൾ തിരഞ്ഞെടുത്തു. ഈ വിജയത്തിന്റെ താക്കോലായി അത് മാറുമെന്ന് ഞാൻ കരുതിയിരുന്നില്ല ” അദ്ദേഹം പറഞ്ഞു.

ഈ തുക എന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ആദ്യം ഒരു സൂപ്പർകാർ വാങ്ങാനും ഒരു സെവൻ സ്റ്റാർ ഹോട്ടലിൽ ഒരു മാസത്തെ താമസം ആസ്വദിക്കാനും ഞാൻ പദ്ധതിയിടുന്നുവെന്നും അനിൽ കുമാർ പറഞ്ഞു.  ശേഷം സമാധാനപൂർവ്വം ആലോചിച്ച് ഭാവി കാര്യങ്ങൾ ഞാൻ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !