ടാസ്മാനിയ: ഡ്രഗ് ഡ്രൈവിംഗ് കേസിൽ സ്വതന്ത്ര ടാസ്മാനിയൻ എം.പി. ക്രെയിഗ് ഗാർലൻഡിന് കോടതി ശിക്ഷ വിധിച്ചു.
ആറ് മാസത്തേക്ക് ലൈസൻസ് റദ്ദാക്കുകയും 1096 ഡോളർ (ഏകദേശം 91,500 രൂപ) പിഴയും മറ്റു കോടതിച്ചെലവുകളും ഒടുക്കാനും ബേർണി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. 2024 നവംബറിൽ മത്സ്യബന്ധന യാത്രയ്ക്കിടെ നടത്തിയ റോഡ്‌സൈഡ് പരിശോധനയിലാണ് ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ കഞ്ചാവിൻ്റെ അംശം കണ്ടെത്തിയത്.പൊതുഗതാഗതത്തിൻ്റെ അപര്യാപ്തത പരിഗണിച്ച്, എം.പി. എന്ന നിലയിലുള്ള ഔദ്യോഗിക ജോലി തടസ്സപ്പെടാതിരിക്കാൻ കോടതി അദ്ദേഹത്തിന് നിയന്ത്രിത ലൈസൻസ് അനുവദിച്ചു.
പാർലമെൻ്റ് സമ്മേളനമുള്ള ദിവസങ്ങളിൽ ബോട്ട് ഹാർബറിലെ വീട്ടിൽ നിന്ന് ഹോബാർട്ടിലെ പാർലമെൻ്റ് ഹൗസിലേക്ക് 700 കിലോമീറ്റർ ദൂരമുള്ള യാത്രകൾക്കായി ഈ ഇളവ് ഉപയോഗിക്കാം. തൻ്റെ ജോലി നിർവഹിക്കാൻ ലൈസൻസ് അത്യാവശ്യമാണെന്ന ഗാർലൻഡിൻ്റെ അഭിഭാഷകൻ്റെ വാദം കോടതി അംഗീകരിച്ചു.
കഞ്ചാവ് ഉപയോഗിച്ചതിൻ്റെ കാരണം കോടതിയിൽ വ്യക്തമാക്കിയ ഗാർലൻഡ്, സയാറ്റിക്ക പോലുള്ള അസുഖങ്ങൾ മൂലമുണ്ടാകുന്ന വേദന നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് താൻ ഇത് ഉപയോഗിച്ചതെന്നും, നിലവിൽ ഔഷധ കഞ്ചാവിനുള്ള നിയമപരമായ അനുമതിക്ക് ശ്രമിക്കുന്നുണ്ടെന്നും അറിയിച്ചു.
കൂടാതെ, നഗരത്തിലെ തിരക്കും, ബഹളവും, 'സോഫ്റ്റ് ബെഡ്ഡുകളും' ഇഷ്ടമില്ലാത്തതിനാൽ പാർലമെൻ്റിനടുത്തുള്ള താമസസൗകര്യത്തിനു പകരം പുറത്ത് തങ്ങാനാണ് താൻ ആഗ്രഹിക്കുന്നതെന്നും, അതിനായി യാത്രചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം മജിസ്‌ട്രേറ്റിനെ അറിയിക്കുകയുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.