കൊച്ചി :നടൻ മോഹൻലാൽ ആനക്കൊമ്പ് കൈവശം സൂക്ഷിച്ചതു നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാനും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. 2011 ഓഗസ്റ്റിലാണ് മോഹൻലാലിന്റെ എറണാകുളം തേവരയിലുള്ള വീട്ടില്‍നിന്ന് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഈ കേസ് പിന്നീട് വനംവകുപ്പിന് കൈമാറുകയായിരുന്നു.മോഹൻലാലിന് ആനക്കൊമ്പിന്റെ നിയമപരമായ ഉടമസ്ഥത നൽകിയ സർക്കാർനടപടികളിൽ വീഴ്ചയുണ്ടായിയെന്നു കോടതി നിരീക്ഷിച്ചു. ഉടമസ്ഥത നിയമപരമാക്കി 2015 ഡിസംബർ 16നും 2016 ഫെബ്രുവരി 17നും ഇറക്കിയ സർക്കാർ ഉത്തരവുകൾ നിയമപരമല്ലെന്നു വ്യക്തമാക്കിയ കോടതി അവ അസാധുവാക്കി. ഈ ഉത്തരവുകള്‍ക്കൊപ്പം 2016 ജനുവരി 16നും 2016 ഏപ്രിൽ 6നും പുറപ്പെടുവിച്ച ഉടമസ്ഥതാ സർട്ടിഫിക്കറ്റുകളും ഇന്നു കോടതി ഇന്ന് റദ്ദാക്കി.മോഹൻലാലിന് ഉടമസ്ഥതാ സർട്ടിഫിക്കറ്റ് അനുവദിച്ച രീതി ശരിയല്ലെന്ന ഹർജിക്കാരുടെ വാദം ഈ ഘട്ടത്തിൽ വിശദമായി പരിഗണിക്കുന്നില്ലെന്നു കോടതി പറഞ്ഞു.
വന്യജീവികളുടെ ശരീരഭാഗങ്ങൾ സൂക്ഷിക്കുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ ലൈസൻസ് നൽകാൻ വ്യവസ്ഥ ചെയ്യുന്ന 1972ലെ വന്യജീവി സംരക്ഷണ നിയമം 44–ാം വകുപ്പനുസരിച്ച് വ്യക്തികൾക്ക് അനുമതി നൽകുന്നതിന് പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിനു സ്വാതന്ത്ര്യമുണ്ടാകുമെന്നും ഇന്ന് കോടതി പറഞ്ഞു. നിലവിൽ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുെട പരിഗണനയിലാണ് ഈ കേസ്. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ജയിംസ് മാത്യു, കൊച്ചി സ്വദേശി എ.എ.പൗലോസ് എന്നിവരാണ് ഹർജിക്കാർ.
അതേസമയം, കേസിൽ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന് മോഹൻലാലിന്റെ അഭിഭാഷകൻ അഡ്വ. രാധാകൃഷ്ണൻ നായർ പറഞ്ഞു. ഉടമസ്ഥത നൽകിക്കൊണ്ടുള്ള വിജ്‍ഞാപനം പുറപ്പെടുവിച്ചപ്പോൾ ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല എന്ന നടപടിക്രമം ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ആ നടപടിക്രമം പാലിച്ചുകൊണ്ട് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാരിന് സ്വാതന്ത്ര്യമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.