കന്യാസ്ത്രീ വേഷത്തിൽ,സബീന കൊണ്ട് പോയത് സ്വർണ്ണം...!

കൽപറ്റ: കന്യാസ്ത്രീ വേഷത്തിൽ,  ഹർഡിൽസിൽ മത്സരിച്ച് സിസ്റ്റർ സബീന നേടിയെടുത്തത്  ഒന്നാം സ്ഥാനവും സ്വർണമെഡലും.

സ്‌പോർട്‌സ് വേഷത്തിൽ കുതിച്ചു ചാടി, മറ്റ് താരങ്ങളെ അതിവേഗം പിന്തള്ളി  സിസ്റ്റർ സബീന മിന്നൽപ്പിണറായപ്പോൾ കാണികൾ അതിശയത്തോടെ നോക്കിയിരുന്നു പോയി. ഒടുവിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് സ്വർണമെഡലും കൊണ്ട് സിസ്റ്റർ കൂളായി നടന്നുപോയി.

സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിലാണ് മുൻപ് കായിക താരമായിരുന്ന സിസ്റ്റർ സബീന മിന്നും പ്രകടനം കാഴ്ചവച്ചത്.

55 വയസിനു മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിലാണ് സബീന മത്സരിച്ചത്.നാളെ നടക്കുന്ന ഹാമർത്രോ മത്സരത്തിലും സിസ്റ്റർ സബീന പങ്കെടുക്കുന്നുണ്ട്.

മാനന്തവാടി ദ്വാരക എയുപി സ്കൂളിലെ കായികാധ്യാപികയായാണ് സിസ്റ്റർ സബീന. അടുത്ത മാർച്ച് മാസം ജോലിയിൽ നിന്നും വിരമിക്കുകയാണ് സിസ്റ്റർ. വിരമിക്കും മുൻപ് തന്റെ കഴിവ് ഒന്ന് കാണിച്ചു കൊടുക്കാമെന്ന ഉദ്ദേശത്തോടും കൂടിയാണ് സബീന സിസ്റ്റർ മത്സരിച്ചത്.

ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഹർഡിൽസിൽ ദേശീയ മത്സരത്തിൽ പങ്കെടുത്തിരുന്നു. കോളജ് പഠനകാലത്ത് അന്തർ സർവ്വകലാശാല മത്സരങ്ങളിലടക്കം നിരവധി മെഡലുകൾ നേടിയിരുന്നു സബീന സിസ്റ്റർ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !