വൈക്കം:തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക,
തൊഴിൽ ദിനങ്ങൾ ഉറപ്പ് വരുത്തുക, തൊഴിലുറപ്പ് ദിനങ്ങൾ നഷ്ടപ്പെടുത്തുന്ന അശാസ്ത്രിയ നിയമങ്ങൾ പിൻവലിക്കുക, വേതനം കുടിശികയില്ലാതെ സമയബന്ധിതമായി നൽകുക, എൻ എം എം എസിലെ അപാകതകൾ പരിഹരിക്കുക,മൂന്ന് വർഷം മുന്നേ തൊഴിൽ ചെയ്ത ഭൂമിയിൽ മാത്രമേ തൊഴിൽ അനുവദിക്കു എന്ന നിയമം പിൻവലിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്ത് എൻ ആർ ഇ ജി യൂണിയൻ വെള്ളൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ റാലിയും പ്രതിഷേധ ധർണ്ണയും നടത്തി.
വെള്ളൂർ സ്റ്റേറ്റ് ബാങ്കിന് മുൻപിൽ നടന്ന ധർണ്ണ എൻ ആർ ഇ ജി വർക്കേഷസ് യൂണിയൻ ജില്ലാ സെക്രട്ടറി കെ രാജേഷ് ഉത്ഘാടനം ചെയ്തു യൂണിയൻ മേഖല പ്രസിഡന്റ് ഷിജി സജി അധ്യക്ഷത വഹിച്ചു ഏരിയ സെക്രട്ടറി എ പി ജയൻ, പ്രസിഡന്റ് ജയ അനിൽ, ജില്ലാ കമ്മറ്റി അംഗം വി എൻ ബാബു, എ കെ രജിഷ്, ആർ രോഹിത് പി ആർ രതീഷ്,ലിസ്സി സണ്ണി എന്നിവർ സംസാരിച്ചു യൂണിയൻ മേഖല സെക്രട്ടറി ആർ നികിതകുമാർ സ്വാഗതവും സച്ചിൻ കെ എസ് നന്ദിയും പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.