പാലാ :വിളക്കിത്തലനായർ സമാജം 71-ാം സംസ്ഥാന വാർഷിക സമ്മേളനം ഒക്ടോബർ 20, 21 തീയതികളിൽ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും.
20-ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് കടപ്പാട്ടൂർ ക്ഷേത്രപരിസരത്തുനിന്നും (പി. ശാന്താമണി നഗർ) ആരംഭിക്കുന്ന മഹാറാലി ടൗൺ ചുറ്റി മുനിസിപ്പൽ ടൗൺഹാളിൽ സമാപിക്കും. തുടർന്ന് ചേരുന്ന പൊതുസമ്മേളനം കേന്ദ്ര ന്യൂനപക്ഷ-ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും.സമാജം പ്രസിഡൻ്റ് അഡ്വ.കെ.ആർ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സമാജം രക്ഷാധികാരി കെ.എസ്. രമേഷ് ബാബു ആമുഖപ്രഭാഷണം നടത്തും. മന്ത്രി വി.എൻ വാസവൻ സമാജത്തിലെ മുതിർന്ന C മുൻഭാരവാഹികളെ ആദരിക്കും.
ഫ്രാൻസീസ് ജോർജ്ജ് എം.പി. വിദ്യാർത്ഥി പ്രതിഭാ പുരസ്കാരങ്ങൾ നൽകും. ജോസ് കെ. മാണി എം.പി., പ്രൊഫഷണൽ കോഴ്‌സുകളിൽ മികവ് നേടിയവരെ ആദരിക്കും. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ. വിഭ്യാഭ്യാസ എൻഡോവ്മെന്റ് വിതരണം ചെയ്യും.
മാത്യു ടി. തോമസ് എം.എൽ.എ. കലാകായിക പ്രതിഭാ പുരസ്കാരങ്ങൾ നൽകും. മാണി സി. കാപ്പൻ എം.എൽ.എ. മംഗല്യനിധി വിതരണം നിർവ്വഹിക്കും. മുനിസിപ്പൽ ചെയർമാൻ ആതുരസഹായ വിതരണം നടത്തും. സമാജം വൈസ് പ്രസിഡൻറ് വി.ജി. മണിലാൽ, സമാജം ട്രഷറർ കെ.കെ. അനിൽകുമാർ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിക്കും.
സമാജം ജനറൽ സെക്രട്ടറി പി.കെ. രാധാകൃഷ്‌ണൻ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ എം.എൻ. മോഹനൻ നന്ദിയും പറയും. 21-ന് രാവിലെ 9 മണിക്ക് സമാജം പ്രസിഡൻ്റ് അഡ്വ. കെ.ആർ. സുരേന്ദ്രൻ പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. 10 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
സമാജം പ്രസിഡന്റ്റ് അദ്ധ്യക്ഷത വഹിക്കും. സമാജം സെക്രട്ടറി ബാബു കുഴിക്കാല അനുസ്‌മരണ പ്രഭാഷണവും സി.കെ. ആശ എം.എൽ.എ. മുഖ്യപ്രഭാഷണവും നടത്തും. സമാജം ജനറൽ സെക്രട്ടറി പി.കെ. രാധാകൃഷ്‌ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.കെ. അനിൽകുമാർ വരവ് ചിലവ് കണക്കും അവതരിപ്പിക്കും.
തുടർന്ന് ചർച്ച, മറുപടി, തെരഞ്ഞെടുപ്പ് എന്നിവ നടക്കും. സ്വാഗതസംഘം ചെയർമാൻ കെ.എസ്. രമേഷ് ബാബു സ്വാഗതവും വൈസ് ചെയർമാൻ പി.കെ. സുരേന്ദ്രൻ നന്ദിയും പറയും. വിളക്കിത്തലനായർ സമുദായത്തിന് ഉദ്യോഗ നിയമനങ്ങളിൽ 1% പ്രത്യേക സംവരണം അനുവദിക്കുക, മുൻ യു.ഡി.എഫ്. സർക്കാർ എൻ.ഒ.സി. നൽകിയ എയ്‌ഡഡ് കോളേജ് അനുവദിക്കുക, ജാതി സെൻസസ് നടപ്പാക്കുക, ത്രിതല തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ സീറ്റുകൾ സംവരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിക്കും.
പത്രസമ്മേളനത്തിൽ സമാജം ഭാരവാഹികളായ കെ.എസ്. രമേഷ്ബാബു, അഡ്വ.കെ.ആർ. സുരേന്ദ്രൻ, പി.കെ. രാധാകൃഷ്‌ണൻ, കെ.കെ. അനിൽകുമാർ, എം.എൻ. മോഹനൻ, അഡ്വ.ടി.എം.ബാബു, കെ.എ. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.