വ്യവസായി മുഹമ്മദ് ഷര്‍ഷാദ് തട്ടിപ്പ് കേസില്‍ അറസ്റ്റില്‍

കൊച്ചി; ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. ഷര്‍ഷാദ് ഡയറക്ടറായ കമ്പനിയില്‍ ലാഭവിഹിതവും ഓഹരിപങ്കാളിത്തവും വാഗ്ദാനം ചെയ്ത് നിക്ഷേപതട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്.

ചെന്നൈയിൽ നിന്ന് കൊച്ചി സൗത്ത് െപാലീസാണ് ഷർഷാദിനെ അറസ്റ്റ് ചെയ്തത്. കൊച്ചി സ്വദേശികളായ രണ്ടുപേരിൽ നിന്നായി നാല്‍പത് ലക്ഷത്തോളം രൂപ തട്ടിയെന്നാണ് പരാതി. ഷര്‍ഷാദിന് പുറമെ കമ്പനി സിഇഒയായ തമിഴ്നാട് സ്വദേശിയും കേസില്‍ പ്രതിയാണ്. ഷര്‍ഷാദിനെ രാത്രിയോടെ കൊച്ചിയില്‍ എത്തിക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മകനുമെതിരെയും ഗുരുതര ആരോപണങ്ങളുന്നയിച്ച് മുഹമ്മദ് ഷര്‍ഷാദ് പിബിക്ക് അയച്ച കത്ത് വിവാദമായിരുന്നു. യുകെ വ്യവസായി രാജേഷ് കൃഷ്ണയും സിപിഎമ്മിലെ ഉന്നത നേതാക്കളും തമ്മിൽ അനധികൃത ഇടപാടുകൾ നടത്തിയെന്നാരോപിച്ചാണ് ഷർഷാദ് പൊളിറ്റ് ബ്യൂറോയ്ക്ക് കത്തു നൽകിയത്.
സിപിഎം നേതാക്കളുടെ ബെനാമിയാണ്  രാജേഷ് കൃഷ്ണ എന്ന് കത്തിലുണ്ടായിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നാലെ എം.വി. ഗോവിന്ദന്‍, തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവര്‍ ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടിസയച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !