ആതവനാട്: ആതവനാട് മർകസ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് വിദ്യാർത്ഥികൾക്കായി തൊഴിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്ത ക്ലാസ്സ്, ഉന്നത വിദ്യാഭ്യാസത്തിന് ശേഷമുള്ള തൊഴിൽ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വ്യക്തമായ ദിശാബോധം നൽകി.
കോളേജ് പ്രിൻസിപ്പൽ ഡോ: സി.പി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ, പ്രശസ്ത കരിയർ വിദഗ്ധൻ എം.വി. സകരിയ ക്ലാസ്സിന് നേതൃത്വം നൽകി. നിലവിലെ തൊഴിൽ സാഹചര്യങ്ങൾ, അഭിമുഖങ്ങളെ നേരിടാനുള്ള തന്ത്രങ്ങൾ, കരിയർ പ്ലാനിംഗിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
യൂണിവേഴ്സിറ്റി വൊക്കേഷണൽ ഗൈഡൻസ് സ്റ്റാഫ് അംഗങ്ങളായ അഞ്ജന വിജയൻ, എം.ടി. അഷ്‌കറാലി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾക്ക് തൊഴിൽ വിവരങ്ങൾ തേടുന്നതിനും കരിയർ തിരഞ്ഞെടുക്കുന്നതിനും ഇത്തരം ക്ലാസ്സുകൾ സഹായകരമാകുമെന്ന് പ്രിൻസിപ്പൽ ഡോ. സി.പി. മുഹമ്മദ് കുട്ടി അഭിപ്രായപ്പെട്ടു.
തൊഴിലന്വേഷണത്തെക്കുറിച്ചും വിവിധ മേഖലകളിലെ അവസരങ്ങളെക്കുറിച്ചുമുള്ള വിദ്യാർത്ഥികളുടെ സംശയങ്ങൾ ദുരീകരിക്കുന്നതിനും സംരംഭം ഉപകരിച്ചു.

.png)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.