"പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത" : ഫേസ് ബുക്കില്‍ പുറത്തിറക്കിയ മോട്ടോർ വാഹന വകുപ്പിന്റെ പത്രക്കുറിപ്പ് കാണുക
മോട്ടോർ വാഹന വകുപ്പിന്റെ പത്രക്കുറിപ്പ്
മോട്ടോർ വാഹന വകുപ്പിന്റെ വാഹനങ്ങൾക്കെതിരെ പുറപ്പെടുവിച്ച ഇ-ചലാൻ റദ്ദാക്കാൻ ആലോചിക്കുന്നതായി ചില സോഷ്യൽ മീഡിയ ചാനലുകളിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നതായി മനസ്സിലാക്കുന്നു. പൊതുജന താല്പര്യത്തിനും നിയമവ്യവസ്ഥയ്ക്കും വിരുദ്ധമായതും തികച്ചും അടിസ്ഥാനരഹിതവുമായ ഒരു കിംവദന്തിയാണിത്. മോട്ടോർ വാഹന വകുപ്പിൽ അത്തരമൊരു നിർദ്ദേശമോ ചർച്ചയോഉണ്ടായിട്ടില്ല. മോട്ടോർ വാഹന നിയമ ലംഘനങ്ങളുടെ പേരിൽ ഈ വകുപ്പിലെ വാഹനങ്ങൾക്കെതിരെ പോലും പുറപ്പെടുവിച്ച ചലാനുകൾ വകുപ്പ് ഗൗരവമായി കാണുന്നു. ഒരിക്കൽ പുറപ്പെടുവിച്ച ചലാനുകൾ റദ്ദാക്കാൻ ബഹുമാനപ്പെട്ട കോടതികൾക്ക് മാത്രമേ നിയമപരമായ അധികാരം ഉള്ളൂ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും നിയമലംഘനങ്ങൾ പ്രോത്സാഹിപ്പിക്കാനും മാത്രം ഉദ്ദേശിച്ചാണ് ഈ വ്യാജവാർത്ത സൃഷ്ടിച്ചിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പിലെ ഡ്രൈവർമാർ ഉൾപ്പെടെ എല്ലാ റോഡ് ഉപയോക്താക്കളും നിയമങ്ങൾക്ക് വിധേയരാണ്. റോഡ് നിയമങ്ങൾ പാലിക്കാതിരിക്കുന്നത് പൊതുജന സുരക്ഷയ്ക്ക് ഹാനികരമാണ്.
ഇത്തരം വ്യാജവാർത്തകളിൽ ഒരു തരി പോലും സത്യമില്ലെന്ന് ആവർത്തിക്കുന്നു.
ട്രാൻസ്പോർട്ട് കമ്മീഷണർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.