അയർലണ്ടിലെ ഇന്ത്യക്കാർക്കെതിരെ ഉണ്ടായ അതിക്രമങ്ങൾ .. ശക്തമായ നടപടികൾ സ്വീകരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി

അയർലണ്ടിലെ ഇന്ത്യക്കാർക്കെതിരെ ഉണ്ടായ അതിക്രമങ്ങൾ തടയുന്നതിനായി ശക്തമായ നടപടികൾ സ്വീകരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി അറിയിച്ചു.

അയർലണ്ട് പ്രസിഡന്റ് മിഖായേൽ ഡി. ഹിഗ്ഗിൻസും, ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ. സൈമൺ ഹാരിസും അതിക്രമങ്ങളെ പരസ്യമായി അപലപിക്കുകയും ഇത്തരം നിന്ദ്യമായ അക്രമവും, വംശീയതയും നടത്തിയവർക്കെതിരെ അന്വേഷണം നടത്തി കർശനമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.
ഡബ്ലിനിലെ ഇന്ത്യൻ എംബസി വഴിയും, ഡൽഹിയിൽ പ്രവർത്തിക്കുന്ന ഐറിഷ് എംബസി വഴിയുമാണ് കേന്ദ്ര സർക്കാർ ഇടപെടലുകൾ നടത്തിയത്. അതിക്രമത്തിന് ഇരയായവരുമായി ഇന്ത്യൻ എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അയർലണ്ടിലെ ഇൻഡ്യക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട എല്ലാവരുമായി യോജിച്ചു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്കെതിരെ ഉണ്ടായ അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിൽ നിന്നുള്ള എം.പി മാർ വിദേശകാര്യ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !