എംഎല്‍എ ടി. സിദ്ദിഖിന് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയിൽ രണ്ടിടത്ത് വോട്ടുണ്ടെന്ന് സിപിഎം ആരോപണം

കല്‍പ്പറ്റ: കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ദിഖിന് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക പ്രകാരം രണ്ടിടത്ത് വോട്ടുണ്ടെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്.

കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലെ 20-ാം വാര്‍ഡായ പന്നിയൂര്‍കുളത്ത് ക്രമനമ്പര്‍ 480-ലും വയനാട് ജില്ലയില്‍ കല്‍പ്പറ്റ നഗരസഭയിലെ ഡിവിഷന്‍ 25 ഓണിവയലില്‍ ക്രമനമ്പര്‍ 799-ലും പേരുണ്ടെന്നാണ് വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് ഉള്‍പ്പെടെ പുറത്തുവിട്ട് റഫീഖ് ആരോപിച്ചിട്ടുള്ളത്.

ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തില്‍ നിയമവിരുദ്ധമായും ജനാധിപത്യവിരുദ്ധമായും പ്രവര്‍ത്തിക്കുന്നതും കള്ളവോട്ട് ചേര്‍ക്കുന്നതും ജനാധിപത്യ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കെ. റഫീഖ് പറഞ്ഞു.

പെരുമണ്ണ പഞ്ചായത്തിലെ പന്നിയൂര്‍കുളത്തുനിന്നും കല്‍പ്പറ്റ നഗരസഭയിലെ ഓണിവയലിലേക്ക് തന്റെ വോട്ട് മാറ്റിയതാണെന്ന് ടി. സിദ്ദിഖ് പ്രതികരിച്ചു. കല്‍പ്പറ്റയില്‍ വോട്ട് ചേര്‍ക്കപ്പെട്ടെങ്കിലും പെരുമണ്ണയില്‍നിന്ന് വോട്ട് ഒഴിവാക്കപ്പെട്ടിട്ടില്ല. ഈ അപാകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വോട്ട് പെരുമണ്ണയില്‍നിന്ന് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടര്‍ പട്ടിക ക്രമക്കേടില്‍ ഇതുവരെ ഒരക്ഷരം മിണ്ടാത്ത പിണറായി വിജയന്റെ ശിഷ്യനാണ് റഫീഖ് എന്നും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തി വോട്ട് ചോരി ക്യാമ്പയിന്റെ പ്രഭ കെടുത്താനുള്ള ശ്രമമാണ് റഫീഖിന്റേതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !