വിവാഹ വാഗ്ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച 26 കാരൻ അറസ്റ്റിൽ

തിരുവനന്തപുരം​: വിവാഹ വാഗ്ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റിൽ. പത്തനംതിട്ട റാന്നി പൂവന്മല മേട്ടുങ്കൽ വീട്ടിൽ ബ്രിജിൽ ബ്രിജിനെ (26) യാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്‌തത്.


കണ്ണൂരിലെ ഒരു നഴ്‌സിങ് കോളേജിൽ ഫിസിയോ തെറാപ്പിക്ക് പഠിക്കുമ്പോഴാണ് വിദ്യാർഥിനിയുമായി ഇയാൾ സൗഹൃദത്തിലായത്. ഇതിനിടെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പലതവണ പീഡിപ്പിക്കുകയായിരുന്നു.

കോഴ്സിന്റെ ഭാഗമായി പാലാരിവട്ടത്ത് എത്തിയപ്പോഴായിരുന്നു പീഡനം. പിന്നീട് പ്രതി വിവാഹത്തിൽ നിന്ന് ഒഴിഞ്ഞു. വിദേശത്തേക്ക് പോകാനും ശ്രമിച്ചു. ഇതോടെയാണ് പെൺകുട്ടി മ്യൂസിയം പൊലീസിൽ പരാതി നൽകിയത്.

എസിപി സ്റ്റുവെർട്ട് കീലറിന്റെ നേതൃത്വത്തിൽ സിഐ വിമൽ, വിപിൻ, ബാലസുബ്രഹ്‌മണ്യൻ, സൂരജ്, രാജേഷ്, ഷൈൻ, ഷീല, ദീപു, ഉദയൻ, സുൽഫി, സാജൻ, അരുൺ, ഷിനി എന്നിവരാണ് അറസ്റ്റ് ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !