കയ്റോ : 3000 വർഷം മുൻപു ഭരിച്ചിരുന്ന അമെനിമോപ് എന്ന ഫറവോയുടെ ബ്രേസ്‌ലറ്റ് മോഷ്ടിച്ച് ഉരുക്കിയതിനെതിരെ ഈജിപ്തിൽ പ്രതിഷേധം.
കയ്റോയിലെ പ്രശസ്തമായ ഈജിപ്ഷ്യൻ മ്യൂസിയത്തിൽനിന്നാണ് അമൂല്യമായ ഈ പുരാവസ്തു കടത്തിയത്. രണ്ടാഴ്ച മുൻപ് ഒരു പ്രദർശനത്തിനായി മ്യൂസിയത്തിലെ പുരാവസ്തുക്കൾ തയാറാക്കുമ്പോഴായിരുന്നു സംഭവം.
മ്യൂസിയത്തിലെ ഒരു വിദഗ്ധൻ ഉൾപ്പെടെ 4 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വിദഗ്ധന്റെ ലാബിൽ നിന്നാണു ബ്രേസ്‌ലറ്റ് മോഷണം പോയത്. താൻ ഇതൊരു ആഭരണക്കടയ്ക്കു മറിച്ചുവിറ്റെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. 3800 യുഎസ് ഡോളറിനായിരുന്നു (3.34 ലക്ഷം രൂപ) വിൽപന.
ലാബിൽ സിസിടിവി ക്യാമറകളില്ല. ഈജിപ്തിലെ മ്യൂസിയങ്ങളിൽനിന്നു മുൻപും പുരാവസ്തുക്കൾ മോഷണം പോയിട്ടുണ്ട്. ഈജിപ്ത് ഭരിച്ച 21-ാം രാജവംശത്തിലെ രാജാവായിരുന്നു അമേനിമോപ്. ടാനിസ് എന്ന പ്രാചീനനഗരമായിരുന്നു അദ്ദേഹത്തിന്റെ തലസ്ഥാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.