ന്യൂഡൽഹി : അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ സ്വത്ത് വിവരങ്ങൾ കോടതിക്ക് നൽകാമെന്നും എന്നാൽ അത് വെളിപ്പെടുത്തരുതെന്നും ഡൽഹി ഹൈക്കോടതിയിൽ അപേക്ഷ നൽകി സഞ്ജയയുടെ മൂന്നാം ഭാര്യ പ്രിയ സച്ച്ദേവ് കപൂർ.
തന്റെ ഭർത്താവിന്റെ സ്വകാര്യ സ്വത്തുക്കൾ വെളിപ്പെടുത്തുന്നത് തടയുന്നതിനായി ഒരു കരാർ ആവശ്യമാണെന്നും ഡൽഹി ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിൽ പ്രിയ പറയുന്നു. സൈബർ സുരക്ഷയടക്കം മറ്റ് സുരക്ഷാ പ്രശ്‌നങ്ങൾ ഉന്നയിച്ചാണ് പ്രിയയുടെ ആവശ്യം.
സഞ്ജയ്‌യുടെയും രണ്ടാം ഭാര്യയായ കരിഷ്മ കപൂറിന്റെയും മക്കളായ സമൈറ, കിയാന എന്നിവരും സഞ്ജയ്‌യുടെ അമ്മയായ റാണി കപൂറും ഇതുസംബന്ധിച്ച കരാറിൽ ഒപ്പിടണമെന്നാണ് പ്രിയ കപൂർ നൽകിയ അപേക്ഷയിൽ പറയുന്നത്.
സഞ്ജയ്‌യുടെ സ്വത്ത് വിവരങ്ങൾ നൽകാൻ കോടതി പ്രിയ കപൂറിനോട് ആവശ്യപ്പെട്ടിരുന്നു. നാളെ കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കെ പ്രിയ കപൂർ സ്വത്ത് വിവരങ്ങൾ സീൽ ചെയ്ത കവറിൽ കൈമാറും. ജൂൺ 12ന് ഇംഗ്ലണ്ടിൽ നടന്ന പോളോ മത്സരത്തിനിടെയാണ് സഞ്ജയ് കുഴഞ്ഞുവീണ് മരിച്ചത്.
സോന കോംസ്റ്റാർ ചെയർമാൻ സഞ്ജയ് കപൂർ എഴുതിയ വിൽപത്രത്തിന്റെ സാധുതയെ ചോദ്യം ചെയ്ത് ഹർജി വന്നതോടെയാണ് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താൻ കോടതി ആവശ്യപ്പെട്ടത്. സഞ്ജയ്‌യുടെ അമ്മ റാണി കപുർ, മുൻ ഭാര്യയും നടിയുമായ കരിഷ്മ കപൂർ ഇവരുടെ മക്കളായ സമൈറ, കിയാന എന്നിവരാണ് ഡൽഹി ഹൈക്കോടതിയിൽ വിൽപത്രത്തിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ട് ഹർജി നൽകിയത്. സ്വത്ത് വകകളിൽ നിന്ന് തങ്ങളെ പൂർണമായും ഒഴിവാക്കിയിട്ടുണ്ടെന്നും സ്വത്തുക്കളിൽ ‘സ്റ്റാറ്റസ് കോ’ നടപ്പാക്കണമെന്നും കോടതിയിൽ ഹർജിക്കാർ വാദിച്ചിരുന്നു. സഞ്ജയ് കപൂറിന്റെ ഏകദേശം 30,000 കോടി രൂപയുടെ സ്വത്തിനെ ചൊല്ലിയാണ് തർക്കം ഉയർന്നിരിക്കുന്നത്. സഞ്ജയ്‌യുടെ മൂന്നാം ഭാര്യ പ്രിയ കപൂറിനെതിരെയാണ് ഹർജി. പിതാവായ സഞ്ജയ്‌യുടെ ആസ്തിയുടെ അഞ്ചിലൊന്ന് വേണമെന്നാണ് കുട്ടികളുടെ ആവശ്യം.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.