ന്യൂഡല്‍ഹി: ബിഹാറിലെ വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10,000 രൂപ വീതം കൈമാറുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 'മുഖ്യമന്ത്രി മഹിളാ റോസ്ഗര് യോജന' എന്ന പദ്ധതിയില്‍ സംസ്ഥാനത്തെ 75 ലക്ഷം വനിതകള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
പദ്ധതിനിര്‍വഹണത്തിനായി ആകെ 7,500 കോടി രൂപ ചെലവഴിക്കും. സ്ത്രീകളെ 'ആത്മനിര്‍ഭര്‍' ആക്കുന്നതിനും സ്വയം തൊഴില്‍, ഉപജീവന അവസരങ്ങളിലൂടെ ശാക്തീകരിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി ചടങ്ങില്‍ പങ്കെടുക്കുക. സംസ്ഥാനത്തുനിന്നുള്ള കുടിയേറ്റം തടയുക എന്നതുകൂടി പദ്ധതിവഴി ലക്ഷ്യംവെയ്ക്കുന്നുണ്ട്.
ആനുകൂല്യം ലഭിക്കുന്നതിനായി ഏകദേശം പത്തുലക്ഷം അപേക്ഷകളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഉദ്ഘാടന ദിവസമായ ഇന്ന്, ആദ്യഘട്ടമെന്നോണം 75 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 10,000 രൂപയുടെ ആദ്യ ഗഡു കൈമാറും. ഇതോടെ ഇന്ന് ആകെ 7,500 കോടി രൂപ ഡിബിടി വഴി ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറും.
സാമൂഹിക പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. സ്വയംസഹായ സംഘങ്ങളുമായി ബന്ധമുള്ള വിദഗ്ധര്‍ അവരുടെ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി പരിശീലനം നല്‍കും. ബിഹാറില്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ, ഒട്ടേറെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.