സർക്കാരിന് അനഭിമതനായ ഡിജിപി യോഗേഷ് ഗുപ്തയെ അഗ്നിരക്ഷാ ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കി ; പകരം നിധിൻ അഗർവാളിന് ചുമതല

തിരുവനന്തപുരം: സർക്കാരിന് അനഭിമതനായ ഡിജിപി യോഗേഷ് ഗുപ്തയെ അഗ്നിരക്ഷാ ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കി.


കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോകാൻ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാത്തതിനെത്തുടർന്ന് അദ്ദേഹം സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരിക്കേയാണ് അഗ്നിരക്ഷാസേനയിൽനിന്നു മാറ്റിയത്. റോഡ് സുരക്ഷാ കമ്മിഷണറായാണ് പുതിയ നിമയനം.

നിലവിലെ റോഡ് സുരക്ഷാ കമ്മിഷണർ നിധിൻ അഗർവാളിനെ അഗ്നിരക്ഷാവിഭാഗം ഡയറക്ടർ ജനറലുമാക്കി.ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ആൻഡ്‌ ടെക്‌നോളജി എസ്‌പിയായിട്ടാണ് വിനോദ് കുമാറിന്റെ നിയമനം.

ആ സ്ഥാനത്തുണ്ടായിരുന്ന എസ്.സുജിത് ദാസിനെ എഐജി പ്രൊക്യുർമെന്റിന്റെ ഒഴിവിലേക്കു നിയമിച്ചു. എക്സൈസ് ഭരണവിഭാഗം അഡീഷണൽ കമ്മിഷണറായിരുന്ന കെ.എസ്.ഗോപകുമാറാണ് ക്രമസമാധാനവിഭാഗത്തിലെ പുതിയ എഐജി.

വിജിലൻസ് എസ്ഐയു ഒന്ന് എസ്‌പി കെ.എൽ.ജോൺകുട്ടിയെ എറണാകുളം ക്രൈംബ്രാഞ്ച് എസ്‌പിയാക്കി. തിരുവനനന്തപുരം ഡിസിപി-2 നകുൽ രാജേന്ദ്ര ദേശ്‌മുഖിനെ തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണറായും നിയമിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !