കടനാട് : കടനാട് പഞ്ചായത്തിനെ ആകമാനം വിഴുങ്ങികൊണ്ട് ഊരാളുങ്കൽ (ULCCS).കടനാട് പഞ്ചായത്തിലെ മുഴുവൻ മലനിരകളും ഇടിച്ചുനിരപ്പാക്കി പാറപൊട്ടിക്കാൻ ഒരുങ്ങുകയാണ് ULCCS.
കടനാട് പഞ്ചായത്തിനെതന്നെ അപ്രത്യക്ഷമാക്കാൻ ഉദ്ദേശിച്ചുള്ള ഈ പ്രവർത്തി നാടിനോടുള്ള വെല്ലുവിളിയാണെന്നും ഈ കമ്പനിയുടെ ബോർഡ്മെംബർമാരായി ഇരിക്കുന്ന സി.പി.എം ,കോൺഗ്രസ് നേതാക്കൾ പുനർവിചന്തനം നടത്തണമെന്നും അതല്ലാ എങ്കിൽ ഈ നാട്ടിലെ മുഴുവൻ ജനങ്ങളെയും അണിനിരത്തി ജനകീയ പ്രതിരോധം തീർക്കുമെന്നും ബി ജെ പി കടനാട് പഞ്ചായത്ത് അദ്ധ്യക്ഷൻ ജോഷി അഗസ്റ്റിൻ പറഞ്ഞു.
കടനാട് പഞ്ചായത്തിലെ ഏതാണ്ട് മുഴുവൻ മലനിരകളും ഇവർ കൈവശപ്പെടുത്തികഴിഞ്ഞിരിക്കുകയാണ്. ജനിച്ചവീടും മണ്ണും ഉപേക്ഷിച്ച് പാലായനം ചെയ്യേണ്ട അവസ്ഥയാണ് കടനാട് പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും ഉണ്ടായിരിക്കുന്നതെന്നും ഇത് വളരെയേറെ ഭീതിപ്പെടുത്തുന്ന അവസ്ഥയാണെന്നും കുറുന്താനത്ത് മലയും നാടുകാണി,പെരുംകുന്ന്,നീലൂർ,മാനത്തൂർ,കാവുംകണ്ടം ,കുറുമണ്ണ് തുടങ്ങിയ പ്രദേശങ്ങൾ മുഴുവനായി ഇല്ലാതാക്കുമെന്നും നിരവധി പാരിസ്ഥിതിപ്രശ്നങ്ങളും ശ്വാസകോശ അർബുദം അടക്കമുള്ള രോഗങ്ങളും കൃഷിയും നശിപ്പിക്കപ്പെടുമെന്നും ജോഷി അഗസ്റ്റിൻ പറഞ്ഞു.
ഈ നാടിനെ പിന്നിൽനിന്നും കുത്തിയത് കോൺഗ്രസും സി പി എം ഉം ഒരുമിച്ച് ചേർന്നാണെന്നും അദ്ദ്ദേഹം ആരോപിച്ചു.ഈ നാടിനുവേണ്ടി വലിയ പ്രക്ഷോഭത്തിന് തയ്യാറെടുക്കാൻ ജനങ്ങൾ തയ്യാറെടുക്കണമെന്ന് ജോഷി അഗസ്റ്റിൻ ആഹ്വാനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.