ഒട്ടാവ : വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റിന് സുരക്ഷാ ഭീഷണി. കോൺസുലേറ്റ് ഓഫിസ് ഉപരോധത്തിലൂടെ പിടിച്ചെടുക്കുമെന്നാണ് ഖലിസ്ഥാൻ ഭീകരസംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് ഭീകരർ പ്രഖ്യാപിച്ചത്.
വാൻകൂവറിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ദിനിഷ് പട്‌നായിക്കിനെ ലക്ഷ്യമിടുമെന്ന പോസ്റ്ററും ഖലിസ്ഥാൻ ഭീകരർ പുറത്തുവിട്ടു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം മികച്ച രീതിയിൽ മുന്നേറുന്നതിനിടെയാണ് സിഖ്സ് ഫോർ ജസ്റ്റിസ് സംഘടനയുടെ ഭീഷണി. വ്യാഴാഴ്ച ഇന്ത്യൻ കോൺസുലേറ്റിലേക്ക് ഇന്ത്യൻ, കനേഡിയൻ പൗരൻമാർ വരരുതെന്നും ഖലിസ്ഥാൻ ഭീകരർ മുന്നറിയിപ്പ് നൽകി.
ഖലിസ്ഥാനികളെ ലക്ഷ്യം വച്ചുള്ള ചാര ശൃംഖലയുടെ ഏകോപനം ഇന്ത്യൻ കോൺസുലേറ്റുകൾ നടത്തുന്നതായും ഭീകരർ പ്രസ്താവനയിൽ ആരോപിച്ചു. ‘‘രണ്ട് വർഷം മുൻപ് നടന്ന ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്ക് അന്വേഷിച്ചുവരികയാണെന്നാണ് മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ പറഞ്ഞത്. എന്നാൽ രണ്ട് വർഷങ്ങൾക്കു ശേഷവും, ഖലിസ്ഥാൻ പ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ചാര ശൃംഖലയ്ക്ക് ഇന്ത്യൻ കോൺസുലേറ്റുകൾ നേതൃത്വം നൽകുകയാണ്. കോൺസുലേറ്റുകൾ കേന്ദ്രീകരിച്ച് ഇവർ ഞങ്ങളുടെ പ്രവർത്തകരെ നിരീക്ഷിക്കുകയാണ്’’ – സിഖ്സ് ഫോർ ജസ്റ്റിസ് സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഖലിസ്ഥാനി ഭീകരർക്ക് കാനഡ ആസ്ഥാനമായുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് കനേഡിയൻ സർക്കാർ അടുത്തിടെ സമ്മതിച്ചിരുന്നു. സിഖ്സ് ഫോർ ജസ്റ്റിസ് ഒഴികെയുള്ള ബബ്ബർ ഖൽസ ഇന്റർനാഷനൽ, ഇന്റർനാഷനൽ എസ്‌വൈഎഫ് എന്നീ ഖലിസ്ഥാൻ ഗ്രൂപ്പുകളെ കുറിച്ചാണ് ആഭ്യന്തര റിപ്പോർട്ടിൽ കനേഡിയൻ സർക്കാർ പരാമർശിച്ചിരുന്നത്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.