കെഎസ്ആര്‍ടിസി ബസിനുള്ളിൽ വെച്ച് യുവതിയുടെ മുടി പിടിച്ചു വലിക്കുകയും കണ്ടക്ടറെ ഉപദ്രവിക്കുകയും ചെയ്തയാൾ അറസ്റ്റിൽ ..!

ചാലക്കുടി (തൃശ്ശൂര്‍): ആലുവയില്‍നിന്ന് ചാലക്കുടിയിലേക്ക് യാത്രക്കാരുമായി വന്ന കെഎസ്ആര്‍ടിസി ബസിനുള്ളില്‍ യുവതിയോട് അപമര്യാദയായി പെരുമാറുകയും ഇതു ചോദ്യംചെയ്ത കണ്ടക്ടറെ ആക്രമിച്ച് ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍.


നെന്മണിക്കര ചിറ്റിശ്ശേരി സ്വദേശി കുറുപ്പുവളപ്പില്‍ കൃഷ്ണന്‍കുട്ടി(56)യെ ചാലക്കുടി എസ്എച്ച്ഒ എം.കെ. സജീവാണ് അറസ്റ്റു ചെയ്തത്.

ചൊവ്വാഴ്ച രാവിലെ ഒന്‍പതിനാണ് സംഭവം. ഇടക്കൊച്ചി സ്വദേശി തൈക്കൂട്ടത്തില്‍ വീട്ടില്‍ ജോബിയായിരുന്നു ബസിലെ കണ്ടക്ടര്‍. ബസ് ചാലക്കുടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു സമീപമെത്തിയപ്പോള്‍ പ്രതി ബസില്‍ മുന്നിലെ സീറ്റിലിരുന്ന യുവതിയുടെ മുടിയില്‍ പിടിച്ചുവലിച്ചും മറ്റും ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ യുവതി പരാതിപ്പെട്ടു.

തുടര്‍ന്ന് ബസ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് കൊണ്ടുപോയി. സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയിലേക്ക് കൃഷ്ണന്‍കുട്ടിയെ വിളിപ്പിച്ചു. ഇതിനിടയിലാണ് കണ്ടക്ടറെ ആക്രമിച്ചത്.


ഈ സംഭവങ്ങളില്‍ ചാലക്കുടി പോലീസ് സ്റ്റേഷനില്‍ രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. യുവതിയെ ഉപദ്രവിച്ചതിനും ബസ് കണ്ടക്ടറുടെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനുമാണ് കേസുകള്‍. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !