വാൽപ്പാറയ്ക്ക് സമീപം തോട്ടം തൊഴിലാളികൾക്കു നേരെ കരടിയുടെ ആക്രമണം : കുട വീശിയതും തിരിഞ്ഞ് ഓടി

വാൽപ്പാറയ്ക്ക് സമീപം തോട്ടം തൊഴിലാളികൾക്കു നേരെ കരടിയുടെ ആക്രമണം : കുട വീശിയതും തിരിഞ്ഞ് ഓടി

വാൽപ്പാറ : തമിഴ്നാട് വാൽപ്പാറയ്ക്ക് സമീപം പാർലേ എസ്റ്റേറ്റിൽ തോട്ടം തൊഴിലാളികൾക്കു നേരെ കരടിയുടെ ആക്രമണം. ബുധനാഴ്ച രാവിലെയാണ് തേയില ഫാക്ടറിയിലെ തൊഴിലാളികളെ കരടി ആക്രമിച്ചത്. തൊഴിലാളികൾ സംസാരിച്ചു നിൽക്കെ കരടി മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കരടിയെ കണ്ട് തൊഴിലാളി കയ്യിലുണ്ടായിരുന്ന കുട ഉപയോഗിച്ച് കരടിക്ക് നേരെ വീശി. ഇതോടെ കരടി പിന്മാറി. മറ്റു തൊഴിലാളികൾ ഓടി വന്ന് ബഹളം വച്ചതോടെ കരടി കാട്ടിലേക്ക് തിരികെ ഓടിപ്പോകുകയായിരുന്നു.

സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. മേഖലയിൽ കരടി ശല്യം രൂക്ഷമാണെന്നും കരടിയെ പിടികൂടാൻ ഉചിതമായ നടപടി സ്വീകരിക്കണമെന്നും പ്രദേശത്തെ തൊഴിലാളികൾ ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !