വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ വൈറ്റ്ഹൗസില്‍നിന്ന് പുറത്തേക്ക് വലിച്ചെറിയപ്പെട്ട ഒരു ബാഗ്. ആ ബാഗിനെച്ചൊല്ലി സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ച പൊടിപൊടിക്കുകയാണ്.
വൈറ്റ് ഹൗസിന്റെ രണ്ടാമത്തെ നിലയിലെ ജനാല വഴിയാണ് കറുത്തനിറത്തിലുള്ള ബാഗ് പുറത്തേക്ക് വീണത്. യുഎസിന്റെ ലേബര്‍ ഡേ ആയ സെപ്റ്റംബര്‍ ഒന്നാംതീയതിയായിരുന്നു സംഭവം. ബാഗ് താഴേക്ക് വന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതീവസുരക്ഷാമേഖലയിലുണ്ടായ, പ്രോട്ടോക്കോളിന്റെ വ്യക്തമായ ലംഘനമായിരുന്നിട്ടുകൂടി സീക്രട്ട് സര്‍വീസോ വൈറ്റ് ഹൗസോ വിഷയവുമായി ബന്ധപ്പെട്ട് പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല.
അതേസമയം, ഈ അസാധാരണ സംഭവത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളും തമാശകളും കൊണ്ട് നിറയുകയാണ് സാമൂഹികമാധ്യമങ്ങള്‍.വൈറ്റ് ഹൗസില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയമായതിനാല്‍, നിര്‍മാണ അവശിഷ്ടങ്ങളുള്ള ബാഗാകാം താഴേക്ക് വീണതെന്നാണ് ചിലര്‍ പറയുന്നത്.
എന്നാല്‍ ഇത് ക്ലാസിഫൈഡ് ഡോക്യുമെന്റുകളോ എപ്സ്റ്റീന് ഫയലുകളോ ആകാമെന്ന് തമാശ പറയുന്നവരുമുണ്ട്. ഇനി മറ്റുചിലർ പറയുന്നത്, ട്രംപിന്റെ ഭാര്യ മെലാനിയ, വൈറ്റ് ഹൗസില്‍നിന്ന് രക്ഷപ്പെടുന്നതാകാമെന്നാണ്. എന്തായാലും സാമൂഹികമാധ്യമങ്ങളെ ഊഹാപോഹങ്ങൾ കൊണ്ട് നിറയ്ക്കുകയാണ് വൈറ്റ്ഹൗസില്‍നിന്ന് പുറത്തുവന്ന ആ ബാഗ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.