കട്ടപ്പന: അപൂർവവും വ്യത്യസ്തവുമായൊരു യാത്രയയപ്പാണ് 32 വർഷത്തെ സേവനത്തിനുശേഷം വണ്ടൻമേട് പോലീസ് സ്റ്റേഷനിലെ എസ്ഐ കെ. അശോകൻ പുത്തൻപുരക്കലിന് ലഭിച്ചത്.
സാധാരണ പോലീസ് സ്റ്റേഷനിൽനിന്ന് യാത്രയയപ്പ് നൽകി പോലീസ് വാഹനത്തിൽ വീട്ടിൽ കൊണ്ടുവിടുകയാണ് പതിവെങ്കിൽ ഇത്തവണ പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിയാണ് യാത്രയയപ്പ് നൽകിയത്.
കട്ടപ്പന കെഎസ്എഫ്ഇയിൽ അസിസ്റ്റന്റ് മാനേജരായ ഭാര്യ ജയന്തിയുടെ ചികിത്സയ്ക്കായാണ് അശോകൻ ആശുപത്രിയിലെത്തിയത്. ഭാര്യയ്ക്ക് അസുഖം വന്നതിനെ തുടർന്നാണ് ഒരുവർഷം ബാക്കി നിൽക്കെ അശോകൻ സ്വയംവിരമിച്ചത്.
ഭാര്യയുടെ അടുത്തുവേണം എന്നതിനാൽ ആശോകന് വിരമിക്കൽ ചടങ്ങിനായി പോലീസ്‌സ്റ്റേഷനിൽ എത്താനായിരുന്നില്ല. തുടർന്ന് വണ്ടൻമേട് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തുകയായിരുന്നു. ആശുപത്രി അധികൃതരും കാര്യം അറിഞ്ഞപ്പോൾ വേണ്ട സൗകര്യം ചെയ്തുനൽകി.
ആശുപത്രിയിൽ സഹപ്രവർത്തകർ യാത്രയയപ്പും വകുപ്പുവക സ്നേഹാദരവും അദ്ദേഹത്തിന് നൽകി. വണ്ടൻമേട് സിഐ ഷൈൻകുമാർ, എസ്ഐ വിനോദ് കുമാർ, എഎസ്ഐ ജെയിംസ്, കെ.ടി. ഷിജോ, ആർ. അഭിലാഷ്, ജെയ്‌മോൻ, പ്രശാന്ത് കെ. മാത്യു, ആർ. ബൈജു, അരുൺ ആർ.നായർ, ബിനു കെ.ജോൺ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.