പത്തനംതിട്ട : ആഗോള അയ്യപ്പ സംഗമം നടക്കുന്ന ദിവസം ശബരിമലയിൽ എത്തുന്ന ഭക്തർക്ക് നിയന്ത്രണം കൊണ്ടുവരാൻ ആലോചന. സംഗമത്തിന് എത്തുന്ന പ്രതിനിധികൾക്ക് ദർശനം നൽകാനാണ് നീക്കം.
മാസ പൂജയ്ക്ക് എത്തുന്ന ഭക്തരുടെ വെർച്വൽ ക്യൂ സ്ലോട്ട് വെട്ടികുറയ്ക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പ്രതിപക്ഷ നേതാവിനെ യോഗത്തിലേക്ക് ക്ഷണിച്ചേക്കും.
അയ്യപ്പ സംഗമം നടക്കുന്ന ദിവസം മാസ പൂജയ്ക്ക് എത്തുന്ന ഭക്തർക്കാണ് നിയന്ത്രണം ഏർപ്പെടുത്താനാണ് ആലോചന. അയ്യപ്പ സംഗമത്തിന് എത്തുന്ന പ്രതിനിധികൾക്ക് ദർശനം നൽകാനാണ് നീക്കം.
മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ നിർദ്ദേശം ഉയർന്നത്. ആഗോള അയ്യപ്പസംഗമത്തിന് പ്രബല സമുദായ സംഘടനകളുടെ പിന്തുണ ലഭിച്ച ആത്മവിശ്വാസത്തിൽ സർക്കാരും , ദേവസ്വം ബോർഡും.
അതേസമയം ആഗോള അയ്യപ്പ സംഗമത്തിലേക്ക് പൊതുജനങ്ങൾക്ക് ഉപാധികളോടെ മാത്രമാകും പ്രവേശനം നൽകുക. പങ്കെടുക്കുന്നവർ മൂന്ന് വർഷത്തിനിടെ കുറഞ്ഞത് രണ്ട് തവണ ദർശനം നടത്തിയിരിക്കണം.ശബരിമല വെർച്ചൽ ക്യൂ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെ മാത്രമേ പരിഗണിക്കൂ. തിരഞ്ഞെടുത്ത ഭക്തർക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഔദ്യോഗിക ക്ഷണക്കത്ത് നൽകി തുടങ്ങി. 500 വിദേശ പ്രതിനിധികൾക്കും ക്ഷണമുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.