'എ.ഐ' യെക്കാള്‍ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ യുവ സമൂഹം തയ്യാറാകണമെന്ന് കേന്ദ്ര നിയമ നീതിന്യായ വകുപ്പ് മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍

കോയമ്പത്തൂര്‍ :  'എ.ഐ' യെക്കാള്‍ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ യുവ സമൂഹം തയ്യാറാകണമെന്ന് കേന്ദ്ര നിയമ നീതിന്യായ വകുപ്പ് മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍


.കോയമ്പത്തൂര്‍ അമൃത വിശ്വ വിദ്യാപീഠം കാമ്പസില്‍ പ്രവര്‍ത്തനം ആരംഭിച്ച അമൃത ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ലോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിര്‍മ്മിത ബുദ്ധിക്ക് ഭരണഘടനാ നൈതികത പ്രയോഗിക്കാന്‍ കഴിയില്ലെന്നും ഈ കാലഘട്ടത്തില്‍ നമ്മുടെ ജീവിതത്തില്‍ അന്തിമ തീരുമാനം എടുക്കുമ്പോള്‍ മനുഷ്യമനസ്സിന് തന്നെ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്റര്‍നാഷണല്‍ ലോ സ്‌കൂള്‍ എന്ന ആശയം യാഥാര്‍ഥ്യമാവുന്നത് കാലഘട്ടത്തിന്റെ തന്നെ ആവശ്യമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ട രമണി സന്ദേശത്തില്‍ പറഞ്ഞു. രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കെ. ആര്‍ ശ്രീരാം ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വിക്ടോറിയ ഗൗരി മുഖ്യ പ്രഭാഷണം നടത്തി.

മാതാ അമൃതാനന്ദമയി മഠം ട്രഷററും സര്‍വ്വകലാശാല ഭരണ സമിതി അംഗവുമായ സ്വാമി രാമകൃഷ്ണാനന്ദ പുരി അനുഗ്രഹ ഭാഷണം നടത്തി. വൈസ് ചാന്‍സലര്‍ ഡോ വെങ്കട് രംഗന്‍ രജിസ്ട്രാര്‍ ഡോ. പി അജിത് കുമാര്‍, ലോ സ്‌കൂള്‍ ഡീന്‍ അനില്‍ ജി വാര്യത്ത് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !