എറണാകുളം : കളമശ്ശേരി മാർത്തോമാ ഭവനിൽ രാത്രിയുടെ മറവിൽ അതിക്രമിച്ചു കയറി ചുറ്റുമതിലും കുടിവെള്ള പൈപ്പ് ലൈനും തകർത്ത് ഫ്രീ കാസ്റ്റ് കോൺക്രീറ്റ് വീടുകൾ സ്ഥാപിച്ച് പള്ളിയിലേക്കുള്ള വഴി അടച്ച് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച മത തീവ്രവാദികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും അവിടെ സ്ഥാപിച്ച താൽകാലിക വീടുകൾ പൊളിച് നീക്കി സഞ്ചാര സ്വാതന്ത്ര്യം പുനസ്ഥാപിക്കണ മെന്നു ആവശ്യ പെട്ടുകൊണ്ടും ബിജെപി ന്യുനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് സുമിത് ജോർജിന്റെ നേതൃത്വത്തിൽ എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.
എൻ ഡി എ സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ എ. എൻ. രാധാകൃഷ്ണൻ ഉത്ഘടനം ചെയ്തു. മാർത്തോമാ ഭവനനും കന്യാസ്ത്രീ മഠത്തിനും നീതി ലഭിക്കും വരെ വരും ദിനങ്ങളിൽ ന്യുനപക്ഷമോർച്ച വമ്പിച്ച പ്രക്ഷോഭപരിപാടികൾ ആരംഭിക്കുമെന്ന് സുമിത് ജോർജ് പറഞ്ഞു.ന്യുനപക്ഷ മോർച്ചയുടെ പ്രക്ഷോഭപരിപാടികൾക്ക് ബിജെപി യുടെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് ശ്രീ എ എൻ രാധാകൃഷ്ണനും പറഞ്ഞു.ബിജെപി എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ കെ.എസ് ഷൈജു,ബിജെപി നോർത്ത് ജില്ല പ്രസിഡന്റ് ശ്രീ എം. എ. ബ്രഹ്മരാജ് ബിജെപി ജില്ല ജനറൽ സെക്രട്ടറി എസ്. സജി, കൊച്ചി കോർപറേഷൻ കൗൺസിലർ ശ്രീമതി പത്മജ എസ് മേനോൻഎന്നിവർ ആശംസകൾ അർപ്പിച്ചു.
ബിജെപി സംസ്ഥാന സമിതി അംഗം അഗസ്റ്റിൻ കോലഞ്ചേരി,ന്യുനപക്ഷ മോർച്ച സംസ്ഥാന ഭാരവാഹികളായ ജീഷു പുന്നൂസ്,ജോസഫ് ജോൺ, സംസ്ഥാന ന്യുനപക്ഷ മോർച്ച ജില്ല പ്രസിഡന്റ്‌മാരായ കെ. ഡി.ഡെമിഷ്, മനോജ് മാത്യു, നെയ്സൺ ജോൺ, ഭാരവാഹികളായ വിനോദ് ജോൺ, ജേക്കബ് മാണി, സന്തോഷ് വർഗീസ്, എന്നിവർ ഉൾപ്പടെ നിരവധി ന്യുനപക്ഷ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ന്യുനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എ. വൈ.ജോസ് സ്വഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് ഫിലിപ്പ് ജോസഫ് നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.