നടി വീണാ നായരുടെ മുൻ ഭർത്താവും നർത്തകനും ആർജെയുമായ അമൻ ഭൈമി കഴിഞ്ഞ ദിവസമാണ് വീണ്ടും വിവാഹിതനായത്. റീബ റോയി ആണ് വധു.
ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിലായിരുന്നു റീബയെ അമൻ താലി ചാർത്തിയത്. അമൻ ഭെെമിയുടെ വിവാഹത്തിന് പിന്നാലെ വീണാ നായർ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് ചർച്ചയാകുന്നത്.
'നമ്മളെല്ലാവരും രണ്ടും ബിംബങ്ങളെയാണ് സ്നേഹിക്കുന്നത്. ഒന്ന് മിഥ്യാബിംബം, മറ്റേത് നമ്മുടെ യഥാർത്ഥ സ്വത്വം. എന്റെ യഥാർത്ഥ സ്വത്വത്തിലേക്ക് ഞാൻ പടിപടിയായി നടന്നടുക്കുന്നു. ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു. ലോകഃ സമസ്തഃ സുഖിനോഭവന്തു'- എന്നാണ് വീണ കുറിച്ചത്. കുറിപ്പിനൊപ്പം വിഷാദമായ മുഖത്തോടെ യാത്രചെയ്യുന്ന തന്റെ വിഡിയോയും നടി പങ്കുവച്ചിട്ടുണ്ട്. പിന്നാലെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്.
'നിന്റെ കൂടെ ചേർത്ത് വയ്ക്കാൻ യോഗ്യത ഇല്ലാത്തതിനെ ഈശ്വരൻ എടുത്തു കളഞ്ഞു', 'ഇതെല്ലാം കാണുന്നവരുടെ മുന്നിൽ ജീവിച്ച് കാണിക്കണം ചേച്ചി അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം കൂടെ ഉള്ളിടത്തോളം ആരുടെ മുന്നിൽ തോൽക്കില്ല', 'ജീവിതം ഒന്നെ ഉള്ളു. അത് സന്തോഷമായി ജീവിക്കണം. വീണയെ ജീവൻ പോലെ സ്നേഹിക്കുന്ന കോടിക്കണക്കിന് ആൾക്കാരുണ്ട്', ' നമുക്ക് ഉൾക്കൊള്ളാൻ പറ്റാത്ത ഒരാൾ ജീവിതത്തിൽ നിന്ന് പോയി. അങ്ങനെ ചിന്തിക്ക്', 'എന്നും കട്ട സപ്പോർട്ടായി കൂടെ ഉണ്ടാവും', 'സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കുന്നതും നല്ലതിന്, ഇനി സംഭവിക്കാൻ ഇരിക്കുന്നതും നല്ലതിന്' - ഇങ്ങനെ പോകുന്നു കമന്റുകൾ. വീഡിയോ ഇതിനോടകം മൂന്ന് ലക്ഷം പേരാണ് കണ്ടത്. വീഡിയോ.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.