കൊച്ചി; കേരളത്തിലെ മൂന്ന് സിറ്റിങ് എംഎൽഎമാർ ബിജെപിക്കൊപ്പം സഹകരിക്കാൻ തയാറായി തന്നെ സമീപിച്ചിരുന്നുവെന്നു സംവിധായകൻ മേജർ രവി.
എന്നാൽ ബിജെപി നേതൃത്വത്തിൽനിന്ന് അനുമതി ലഭിക്കാത്തതിനാലാണ് ഇക്കാര്യം നടക്കാതെ പോയെന്നും അദ്ദേഹം പറഞ്ഞു. ‘‘അവർ ഇപ്പോഴും തയാറാണ്. ഒരുപാധിയും ഇല്ലാതെ വരാൻ തയാറാണെന്നാണ് അവർ പറഞ്ഞത്. അവരുടെ പാർട്ടിയില്‍ അവർ തൃപ്തരല്ല’’ – അദ്ദേഹം പറഞ്ഞു. ബിജെപി വൈസ് പ്രസിഡന്റ് പദവിയിൽ ഉണ്ടായിരുന്നുവെന്നും പാർട്ടി പദവികൾ വേണ്ടെന്നു താൻ തന്നെയാണു നേതൃത്വത്തോടു പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.ശശി തരൂരിനെ ഒപ്പം നിർത്താൻ ബിജെപി തയാറാവണമെന്നും മേജർ രവി പറഞ്ഞു. ‘‘ശശി തരൂർ ബുദ്ധിജീവിയാണ്, ആഗോള ധാരണയുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഉന്നത പദവിയിൽ ഇരുന്ന ആളാണ്. ഒരു രാജ്യത്തെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്ന ധാരണയുള്ളയാളാണ്. ജനങ്ങൾക്കിടിയിൽ പ്രശസ്തനാണ്.
എന്നാൽ ഒരേ മുഖങ്ങൾ തന്നെയാണ് ബിജെപി തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്. നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകൾ കേരളത്തിൽ വ്യത്യസ്ത സ്വഭാവമാണ്. അതു മാറ്റിയെടുക്കണമെങ്കിൽ ജനങ്ങൾക്കിടയില്‍ പ്രശസ്തരായ ആളുകൾ വേണം. അതുകൊണ്ടാണ് ശശി തരൂരിന്റെ പേര് പറഞ്ഞത്.ബിജെപിയുടെ വൈസ് പ്രസിഡന്റ് പദവിയിൽ ഉണ്ടായിരുന്നു. എന്നാൽ എന്നേക്കാൾ കഴിവുള്ള ആളുകൾ ഉള്ളതിനാലാണ് അധികം സജീവമല്ലാത്തത്. ഇക്കാര്യം രാജീവ് ചന്ദ്രശേഖറെ അറിയിച്ചിരുന്നു. അധികാരം കിട്ടിയില്ല എന്നു കരുതി വേറെ പാർട്ടിയിലേക്കു പോകില്ല എന്നും അറിയിച്ചിരുന്നു’’ – മേജർ രവി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.