പാലാ ;പാലായിൽ കാട് മൂടിക്കിടക്കുന്ന നഗര പരിസരങ്ങൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമാക്കണം..
മഴക്കാലം പകുതിയോട് അടുക്കുമ്പോൾ പാലാ നഗര സഭയ്ക്കുള്ളിൽ പല വാർഡുകളിലും,പ്രത്യേകിച്ച് ആറ്റുതീരങ്ങൾ കാട് മൂടിക്കിടക്കുന്നത് സാമൂഹ്യ വിരുദ്ധരുടെ സ്വൈര്യ സഞ്ചാരത്തിനും മദ്യപാനത്തിനും മറ്റ് വിധ്വംസക
പ്രവർത്തികൾക്കുമുള്ള മറയായി മാറുകയാണ്.ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് പാലാ നഗരത്തിലെ പാതയോരങ്ങളും റൗണ്ടാനകളും മോടിപിടിപ്പിക്കുമ്പോൾ വിവിധ നഗര സഭ വാർഡുകളിലും ജലാശയങ്ങളോടു ചേർന്ന് കാട് മൂടി കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
അതുകൊണ്ടുതന്നെ ലഹരി വസ്തുക്കൾ ഉപയോഗിക്കാനും ബോധം നശിച്ച് കിടക്കാനുമുള്ള സൗകര്യ പ്രദമായ സ്ഥലങ്ങളാണ് ഇവിടങ്ങളൊക്കെയും,മുൻപും ഇപ്പോഴും മീനച്ചിലാറിന്റെ തീരത്തു വന്നടിയുന്ന അജ്ഞാത മൃതദേഹങ്ങൾ ഒരുപക്ഷെ ആറ്റുതീരത്ത് ഇരുന്നു മദ്യപിക്കുകയോ അല്ലങ്കിൽ മാരക ലഹരിയിൽ ആറ്റിൽ ഇറങ്ങുന്നവരുടെയോ ആണ്..ഏതൊരു സാഹചര്യമുണ്ടായാലും പോലീസിനോ ഫയർഫോഴ്‌സിനോ പെട്ടന്ന് എത്തിപ്പെടാനോ അടിയന്തിര നടപടി സ്വീകരിക്കാനോ സാധിക്കാത്ത വിധമാണ് മീനച്ചിലാറിന്റെ തീരപ്രാദേശങ്ങൾ.
രാത്രികാലങ്ങളിൽ പെട്രോളിംഗ് നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പാലാ നഗര ഹൃദയ ഭാഗത്തുള്ള മീനച്ചിലാർ തീര പരിസരങ്ങളിൽ എത്തിപ്പെടുന്നതിനുള്ള സാഹചര്യം ഒരുക്കേണ്ടത് പാലാ നഗര സഭ ഭരണ സമിതിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമാണ്.മയക്കുമരുന്ന് കുത്തി വെച്ച് മീനച്ചിലാറിന്റെ കാട് കയറിയ തീര പരിസരങ്ങളിൽ ബോധമില്ലാതെ കിടക്കുന്ന കിടക്കുന്നവർ നിരവധിയാണ് അവർക്ക് സ്വൈര്യ വിഹാരത്തിനുള്ള അവസരം നൽകുന്നത് പാലാ നഗര സഭയുടെ വീഴ്ചയാണ്.
കഴിഞ്ഞ ദിവസം കെഎസ്ആർടിസി സ്റ്റാൻഡിനു പിന്നിലായി വന്നടിഞ്ഞ മൃതദേഹം കരയ്ക്കെത്തിക്കാനും മറ്റ് നിയമ നടപടികൾക്കുമായി സ്ഥലത്തെത്തിയ പോലീസ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ കാട് കയറിയ മുള്ളുകൾക്കിയിൽ ഏറെ പണിപ്പെടുന്നത് നൂറുകണക്കിന് നഗര വാസികളുടെയും ജനപ്രതിനിധികളുടെയും കണ്ണിപെട്ടതാണ്.നഗര ഹൃദയ ഭാഗങ്ങൾ സൗന്ദ്യര്യ വൽക്കരിക്കുന്നതിനൊപ്പം കാട് കയറിയ ഭാഗങ്ങൾകൂടി വെട്ടിത്തെളിക്കാൻ അധികൃതർ മുൻകൈയെടുക്കണം..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.