"സ്‌നേഹം കുറഞ്ഞു, പ്രതീക്ഷിച്ച ജീവിതമല്ല കിട്ടിയത്" : പൂച്ചിറ സ്വദേശിനിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ

പാലക്കാട്: പുതുപ്പരിയാരം പൂച്ചിറ സ്വദേശി മീരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അനൂപ് (36) അറസ്റ്റിൽ. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അനൂപിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് മീരയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മീരയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. അനൂപിന് തന്നോടും കുഞ്ഞിനോടുമുള്ള സ്‌നേഹം കുറഞ്ഞെന്നും പ്രതീക്ഷിച്ച ജീവിതമല്ല തനിക്ക് കിട്ടിയതെന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.

ഭർത്താവുമായി പിണങ്ങിയ മീര ചൊവ്വാഴ്ച മാട്ടുമന്ത ചോളോടുള്ള സ്വന്തം വീട്ടിലെത്തിയിരുന്നു. രാത്രി 11 മണിയോടെ അനൂപെത്തി തിരികെ കൊണ്ടുപോയി. പിന്നീട് മീരയുടെ മരണവിവരമാണ് അറിയുന്നതെന്നും ഇരുവരും തമ്മിലുള്ള വഴക്കാവാം മരണത്തിലേക്ക് നയിച്ചതെന്നും മീരയുടെ കുടുംബം ആരോപിച്ചിരുന്നു.

ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആദ്യവിവാഹം വേർപിരിഞ്ഞ ശേഷം ഒരുവർഷം മുമ്പാണ് മീര അനൂപിനെ വിവാഹം ചെയ്തത്. വിവാഹശേഷം ഇരുവരും തമ്മിൽ നിരന്തരം പ്രശ്നമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !