ബെംഗളൂരു : ആനയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് 2 മഠങ്ങൾ തമ്മിലുള്ള തർക്കം ഒടുവിൽ ഹൈക്കോടതിയിലെത്തി. ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠവും ദാവനഗരെ ഹൊന്നാലിയിലെ ഹിരേക്കൽ മഠവും തമ്മിലാണ് സുഭദ്ര എന്ന പിടിയാനയ്ക്കായി നിയമപോരാട്ടത്തിനിറങ്ങിയത്.
നിലവിൽ 33 വയസ്സുള്ള സുഭദ്ര 1993 മുതൽ 2015 വരെ ശ്രീകൃഷ്ണ മഠത്തിലാണ് കഴിഞ്ഞിരുന്നത്. രോഗബാധയെ തുടർന്ന് ആനയെ ശിവമൊഗ്ഗ മൃഗശാലയിലേക്ക് മാറ്റി.
രോഗം ഭേദമായതോടെ 2019ൽ ആനയെ ഹിരേക്കൽ മഠം ഏറ്റെടുത്തു. ഇതിനിടെ ശ്രീകൃഷ്ണ മഠം ആനയെ തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും ഹൊന്നാലി മഠം നിരസിച്ചു.
വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ആനയെ ശ്രീകൃഷ്ണ മഠത്തിന് തിരിച്ചുകൊടുക്കാൻ ഉത്തരവിട്ടെങ്കിലും വിശ്വാസികൾ തടസ്സം നിന്നതോടെ നടപ്പിലാക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.