എ സി കോച്ചിൽ യുവതിയുടെ അഴിഞ്ഞാട്ടം ; പിന്നാലെ ഭീക്ഷണിയും

ഡൽഹി : പൊതുഇടങ്ങളിൽ ഓരോ പൗരനും പാലിക്കേണ്ട ചില കടമകളുണ്ട്. എന്നാല്‍ ഇത്തരം കടമകൾ ചിലര്‍ മറക്കുന്നു. അതിനെ ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തിയോ മറ്റും നിശബ്ദരാക്കാന്‍ ശ്രമിക്കുന്നു.


അത്തരമൊരു സംഭവം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോൾ വലിയ വിമ‍ശനമാണ് ഉയർന്നത്. ഇന്ത്യന്‍ റെയിൽവെയിലെ യാത്രക്കാരിയായ ഒരു യുവതി, തന്‍റെ യാത്രയ്ക്കിടെ ട്രെയിനിലെ എസി കോച്ചിന്‍റെ കമ്പാർട്ട്മെന്‍റിലിരുന്ന് സിഗരറ്റ് വലിക്കുന്നതായിരുന്നു വീഡിയോ ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. ഇതിനെ ചോദ്യം ചെയ്തവര്‍ക്ക് നേരെ യുവതി തട്ടിക്കയറുന്നതും വീഡിയോയില്‍ കാണാം.

എസി കോച്ചിലെ സിഗരറ്റ് വലി

യുവതി ട്രെയിനില്‍ വച്ച് സിഗരറ്റ് വലിക്കുന്നത് ഒരു യുവാവ് ചിത്രീകരിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. തന്‍റെ വീഡിയോ ചിത്രീകരിക്കുകയാണെന്ന് മനസിലായ യുവതി യുവാവിനോട് അത് പറ്റില്ലെന്നും വീഡിയോ ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെടുന്നു.


ഈ സമയം അങ്ങനെയെങ്കില്‍ ട്രെയിനിനുള്ളിൽ സിഗരറ്റ് വലി അനുവദനീയമാണോയെന്ന് യുവാവ് ചോദ്യം ചെയ്യുന്നു. ഈ സമയം നിങ്ങളുടെ പൈസയ്ക്കല്ല ഞാൻ പുകവലിക്കുന്നതെന്നായിരുന്നു യുവതിയുടെ മറുപടി. പിന്നാലെ ആരോ പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെടുമ്പോൾ. എന്നാല്‍ പോലീസിനെ വിളി എന്ന് പറഞ്ഞ് യുവതി, യാത്രക്കാരെ വെല്ലുവിളിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !