ബെംഗളൂരു : നഗരത്തിണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആവശ്യം തള്ളി വിപ്രോ സ്ഥാപകൻ അസിം പ്രേംജി. ഔട്ടർ റിങ് റോഡിലെ ഇബ്‌ലൂർ ജങ്ഷനിലെ അതിഗുരുതരമായ ഗതാഗതക്കുരുക്ക് അഴിക്കാനാണ് സിദ്ധരാമയ്യ വിപ്രോയുടെ സഹായം തേടി സെപ്റ്റംബർ 19ന് കത്ത് അയച്ചത്.
പരസ്പരം അംഗീകരിക്കുന്ന വ്യവസ്ഥകൾക്കു വിധേയമായി പരിമിത ഗതാഗതം അനുവദിക്കണമെന്നായിരുന്നു അഭ്യർഥന. നഗരത്തിലെ പ്രധാന ഐടി ഇടനാഴികളിലൊന്നായ ഒആർആറിൽ പലപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്.
പ്രവർത്തനപരവും സുരക്ഷാപരവുമായ ആശങ്കകൾ ചൂണ്ടിക്കാട്ടിയും കമ്പനിയുടെയും ജീവനക്കാരുടെയും താൽപ്പര്യം കണക്കിലെടുത്തുമാണ് ഈ തീരുമാനം എടുത്തതെന്ന് പ്രേംജി പറഞ്ഞു.
നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ മനസ്സിലാകുന്നുണ്ടെങ്കിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ വിപ്രോ ക്യാംപസിലൂടെ പൊതുഗതാഗതം അനുവദിക്കണമെന്ന കർലും വിപ്രോ ക്യാംപസിന്റെ സമഗ്രതയിലും ദീർഘകാല ബിസിനസ് ആവശ്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം മറുപടി നൽകി.
‘‘പല ഘടകങ്ങളിൽനിന്ന് ഉടലെടുക്കുന്ന പ്രശ്നത്തിന്റെ സങ്കീർണത മൂലം ഒറ്റത്തീർപ്പോ ഒരു മാന്ത്രിക പരിഹാരമോ ഉണ്ടാകാൻ സാധ്യതയില്ലെന്ന സൂചനയാണു നൽകുന്നത്. ഇതിനായി നഗര ഗതാഗത മാനേജ്‌മെന്റിൽ ലോകോത്തര വൈദഗ്ധ്യമുള്ള ഒരു സംഘത്തിന്റെ നേതൃത്വത്തിൽ സമഗ്രവും ശാസ്ത്രീയവുമായ പഠനം നടത്തുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അത്തരം ഒരു നീക്കം ഹ്രസ്വകാല, ഇടക്കാല, ദീർഘകാലയളവുകളിൽ നടപ്പിലാക്കാൻ കഴിയുന്ന ഫലപ്രദമായ പരിഹാരങ്ങളുടെ ഒരു സമഗ്രമായ കർമപദ്ധതി കൊണ്ടുവരാൻ സഹായിക്കും. ഈ പ്രക്രിയയിൽ പങ്കാളിയാകുന്നതിനും വിദഗ്ധ പഠനത്തിന്റെ ചെലവിന്റെ ഗണ്യമായ ഒരു ഭാഗം വഹിക്കുന്നതിനും വിപ്രോയ്ക്ക് സന്തോഷമുണ്ട്’’ – സിദ്ധരാമയ്യയ്ക്ക് അയച്ച മറുപടിക്കത്തിൽ അസിം പ്രേംജി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.