കഠ്മണ്ഡു ;നേപ്പാളിൽ ഭരണമാറ്റം ആവശ്യപ്പെട്ടു നടക്കുന്ന യുവജനപ്രക്ഷോഭത്തിനിടെ ധനമന്ത്രി ബിഷ്ണുപ്രസാദ് പൗഡേലിനെ പ്രക്ഷോഭകാരികൾ തെരുവിലൂടെ ഓടിച്ചിട്ടു മർദിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.
കഠ്മണ്ഡുവിലെ തെരുവിലൂടെ പൗഡേലിനെ ഓടിക്കുന്ന ആൾക്കൂട്ടം അദ്ദേഹത്തെ ചവിട്ടി വീഴ്ത്തുന്നതും അവിടെനിന്ന് എഴുന്നേറ്റ് വീണ്ടും ഓടുമ്പോൾ പിന്തുടർന്നു മർദിക്കുന്നതും വിഡിയോയിലുണ്ട്. പ്രധാനമന്ത്രി കെ.പി.ശർമ ഒലിയും മറ്റു മന്ത്രിമാരും രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചിട്ടും പൗഡേൽ ഇതുവരെ ഔദ്യോഗികമായി രാജിവിവരം പ്രഖ്യാപിച്ചിട്ടില്ല.രാജ്യത്ത് അഴിമതിയും ഭരണാധികാരികളുടെ സ്വജനപക്ഷപാതവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണു ജെൻ സി പ്രക്ഷോഭം നടക്കുന്നത്. സമരക്കാരുടെ പ്രധാന നോട്ടപ്പുള്ളികളിലൊരാൾ കൂടിയാണ് ബിഷ്ണുപ്രസാദ് പൗഡേൽ.രാജ്യത്തെ പണപ്പെരുപ്പത്തിനും വർധിക്കുന്ന തൊഴിലില്ലായ്മയ്ക്കും കാരണം പൗഡേലിന്റെ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്ന് ആരോപണമുണ്ട്. സർക്കാർ സമൂഹമാധ്യമങ്ങൾക്കു നിരോധനമേർപ്പെടുത്തിയപ്പോൾ അതിനെ ശക്തമായി പിന്തുണച്ചവരിലൊരാൾ പൗഡേലായിരുന്നു എന്നതും പ്രക്ഷോഭകരുടെ രോഷം ഇരട്ടിപ്പിച്ചിരുന്നു.നേപ്പാൾ ധനമന്ത്രിയെ തെരുവിലൂടെ ഓടിച്ചിട്ട് അടിച്ച് പ്രക്ഷോഭക്കാർ...!
0
ചൊവ്വാഴ്ച, സെപ്റ്റംബർ 09, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.