സുബീൻ ഗാർഗിന്റെ വിയോഗം താങ്ങാനാവാതെ ആരാധകൻ നദിയിൽ ചാടി ; യുവാവിനായി തിരച്ചിൽ തുടരുന്നു

ഗുവാഹത്തി : സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന്റെ വിയോഗം താങ്ങാനാവാതെ ആരാധകൻ നദിയിൽ ചാടി. ബ്രഹ്മപുത്ര നദിയിൽ ചാടിയ യുവാവിനായി തിരച്ചിൽ തുടരുന്നു.


ഗുവാഹത്തിയിലെ സരായ്ഘട്ട് പാലത്തിൽ നിന്നുമാണ് യുവാവ് വസ്ത്രങ്ങൾ കീറി എറിഞ്ഞതിനു ശേഷം നദിയിലേക്ക് ചാടിയത്. 'സുബീൻ ദാ ഇവിടെ ഇല്ലാത്തപ്പോൾ നമ്മൾ എന്തു ചെയ്യും?' എന്ന് വിലപിച്ചാണ് കഴിഞ്ഞ ദിവസം യുവാവ് ചാടിയത്.

വിവരം അറിഞ്ഞെത്തിയ രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.അതേസമയം, സുബീൻ ഗാർഗിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസ്വാമിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.

സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിന് പോയ സംഘത്തിൽ സുബീനൊപ്പം ശേഖർ ജ്യോതി ഗോസ്വാമിയും ഒപ്പമുണ്ടായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആക്ഷേപം ഉയർന്നതിനെ തുടർന്ന് സുബീൻ ഗാർഗിന്റെ മൃതദേഹം രണ്ടാമതും പോസ്റ്റ്മോർട്ടം ചെയ്തിരുന്നു.

എയിംസിലെ ഡോക്ടർമാരുടെ സാന്നിധ്യത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. നേരത്തേ സിംഗപ്പൂരിൽ വച്ചും പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. അസാമിന്റെ ശബ്ദം എന്നാണ് സുബീൻ ഗാർഗിനെ വിശേഷിപ്പിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !