സിഡ്‌നി : യാത്രക്കാർക്ക് പരിചിതമായ ചുവപ്പ് നിറത്തിലുള്ള ബസ് സർവീസായ സ്‌കൈബസ് സിഡ്‌നി വിമാനത്താവളത്തിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ന്യൂ സൗത്ത് വെയിൽസ് (NSW) തലസ്ഥാനത്ത് ബ്രാൻഡിന്റെ ആദ്യ ചുവടുവെപ്പാണ് ഇത്.
ഓസ്‌ട്രേലിയയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണിത്.ട്രാൻസ്‌പോർട്ട് ഓപ്പറേറ്ററായ കൈനറ്റിക് (Kinetic)-ന്റെ ഉടമസ്ഥതയിലുള്ള സ്‌കൈബസ്, വിമാനത്താവളത്തിന്റെ എയർസൈഡ് (വിമാനം നിൽക്കുന്ന സ്ഥലം) , ലാൻഡ്‌സൈഡ് (വിമാനത്താവളത്തിലെ മറ്റ് സ്ഥലങ്ങൾ) ഗതാഗത സേവനങ്ങൾ നൽകുന്നതിനായി അഞ്ച് വർഷത്തെ കരാർ ഉറപ്പാക്കി. ടെർമിനൽ ഷട്ടിൽ സർവീസുകളും എയർസൈഡിലെ അവശ്യ യാത്രകളും ഇതിൽ ഉൾപ്പെടുന്നു.
മെൽബണിലും ഹോബാർട്ടിലും വിമാനത്താവളത്തിൽ നിന്ന് നഗരത്തിലേക്ക് എക്സ്പ്രസ് സർവീസുകൾ നടത്തി പ്രശസ്തമാണ് സ്‌കൈബസ്. പ്രതിവർഷം മൂന്ന് ദശലക്ഷത്തിലധികം യാത്രക്കാരെയാണ് സ്‌കൈബസ് വഹിക്കുന്നത്.സിഡ്‌നിയിൽ 40 ബസുകളുമായാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. കരാറിന്റെ കാലയളവിൽ മുഴുവൻ ബസുകളും ഇലക്ട്രിക് വാഹനങ്ങളായി മാറ്റാനും പദ്ധതിയുണ്ട്.
"പ്രധാന വിമാനത്താവളങ്ങളിൽ പ്രവർത്തന മികവിന് സ്‌കൈബസ് ഇതിനോടകം പേരെടുത്തു കഴിഞ്ഞു. അതേ വൈദഗ്ദ്ധ്യമാണ് സിഡ്‌നി വിമാനത്താവളത്തിലെ എയർസൈഡ്, ലാൻഡ്‌സൈഡ് സേവനങ്ങളിലേക്കും ഞങ്ങൾ കൊണ്ടുവരുന്നത്," കൈനറ്റിക് മാനേജിംഗ് ഡയറക്ടർ (ഓസ്‌ട്രേലിയ) മാത്യു കാംപ്‌ബെൽ (Matthew Campbell) പറഞ്ഞു.
"ഞങ്ങളുടെ എയർസൈഡ് ബസിംഗ് സേവനങ്ങൾ, സിഡ്‌നി വിമാനത്താവളത്തിന്റെ വികസന പദ്ധതികൾക്ക് പ്രധാന പിന്തുണ നൽകും, ഇത് യാത്രക്കാരെയും വിമാനത്താവള പ്രവർത്തനങ്ങളെയും തടസ്സമില്ലാതെ ബന്ധിപ്പിക്കാൻ സഹായിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
സിഡ്‌നി വിമാനത്താവളത്തിന്റെ മാസ്റ്റർ പ്ലാൻ 2045 (Master Plan 2045) അനുസരിച്ച്, 2045-ഓടെ പ്രതിവർഷം 72 ദശലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഈ വളർച്ചയെ പിന്തുണയ്ക്കാൻ പുതിയ ബസ് സർവീസുകൾക്ക് കഴിയും. ഇതിനുപുറമെ, ടി2 (T2) ടെർമിനലിൽ 200 മില്യൺ ഡോളറിന്റെ നവീകരണവും നടക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.