പാലാ :വിജയിച്ചു കഴിഞ്ഞതിന്റെ പിറ്റേ നിമിഷം മുതൽ ഞാൻ ബിജെപി ക്കാരനായല്ല എല്ലാവരുടെയും മെമ്പറായി മാറി.
കൊഴുവനാൽ പഞ്ചായത്ത് ബിജെപി പിടിച്ചെടുക്കുമെന്ന് ബിജെപി പാലാ മണ്ഡലം പ്രസിഡണ്ട് അഡ്വ ജി അനീഷ്. മീഡിയാ അക്കാദമിയിൽ എന്റെ നാട് ;എന്റെ നാടിൻറെ വികസനം എന്ന കാമ്പയിനിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊഴുവനാൽ പഞ്ചായത്തിന്റെ ഏഴാം വാർഡ് മെമ്പറാണ് അഡ്വ ജി അനീഷ് എന്ന ഞാൻ .വിജയിച്ചത് ബിജെപി സ്ഥാനാർത്ഥിയായി ആണെങ്കിലും വിജയിച്ചതിന്റെ പിറ്റേ ദിവസം മുതൽ ഞാൻ ബിജെപിക്കാരൻ അല്ലാതായി എല്ലാവരുടെയും മെമ്പറായി മാറി അതാണ് എന്റെ വിജയം .ഇന്നും ജനങ്ങൾക്ക് എന്നോട് സ്നേഹമാണ് .ഒരു മെമ്പറുടെ വിജയമാണത്.
ഞാൻ വിജയിച്ചപ്പോൾ കൊറോണ കാലമായിരുന്നു .ജനങ്ങൾ ആരുടെയെങ്കിലും സഹായം കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ച കാലം .ആശുപത്രിയിൽ പോകേണ്ടവർക്കു ഓട്ടോ പോലും കിട്ടിയിരുന്നില്ലാത്ത കാലം ,അല്ലെങ്കിൽ ഓട്ടോയ്ക്ക് കൊടുക്കുവാൻ കാശില്ലായിരുന്ന കാലം .അന്ന് ഒരു ഓമ്നി വാൻ ഒരു മനുഷ്യ സ്‌നേഹി സൗജന്യമായി നൽകി.അതുകൊണ്ടു ഏഴാം വാർഡ് മാത്രമല്ല ;കൊഴുവനാൽ പഞ്ചായത്താകെ നിറഞ്ഞു നിന്ന് സാധുക്കളെ ആശുപത്രിയിൽ എത്തിച്ചു .അവർക്കു വൈദ്യ സഹായം കരഗതമാക്കി.
കമ്മ്യൂണിറ്റി കിച്ചനിലൂടെ സാധുക്കൾക്ക് സഹായമെത്തിച്ചു .പല കുടുംബങ്ങളും പട്ടിണിയിലായിരുന്നു അവർക്കു അന്നം എത്തിച്ചപ്പോൾ ഒരു മെമ്പർ എന്ന നിലയിൽ എനിക്ക് കൃതാര്ഥതയുണ്ട്.കാർഷിക മേഖലയായ എന്റെ നാട്ടിലെ കൃഷിയിടങ്ങൾ നവീകരിക്കുവാൻ തൊഴിലുറപ്പ് തൊഴിലാളികളെ ഏർപ്പെടുത്തുക വഴി തൊഴിലാളിക്ക് കൂലിയും ,കൃഷിക്കാർക്ക് കൃഷിയും മെച്ചപ്പെട്ടു .റോഡുകൾ ഗതാഗത യോഗ്യമാക്കുക വഴി ജനങ്ങളുടെ മൗലീക അവകാശമായ സഞ്ചാര സ്വാതന്ത്ര്യം സുഗമമാക്കി.
ഒരു റോഡ് നന്നാക്കിയാൽ അതിന്റെ അവസാനം വരെ നന്നാക്കുകയായിരുന്നു എന്റെ ലക്‌ഷ്യം ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുന്ന രീതി എന്റേതല്ല .വികസനം അത് തട്ടിപ്പ് രീതിയിൽ ആക്കുന്നതിനോട് എനിക്ക് യോജിപ്പില്ല .വഴി വിളക്കുകൾ സ്ഥാപിക്കുവാൻ കഴിഞ്ഞു .ജില്ലാ പഞ്ചായത്തിന്റെയും പദ്ധതികൾ എനിക്ക് ലഭിച്ചു .അതും ക്രമമായി വിനിയോഗിച്ചു.
1990 കളിലാണ് ഞാൻ സംഘത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വന്നത് .ഒരു കമ്മ്യൂണിസ്റ്റ് കുടുംബമായിരുന്നു ഞങ്ങളുടേത് .എന്നെ വിജയിപ്പിച്ച ജനങ്ങളോട് ഞാൻ നീതി പുലർത്തി എന്നാണ് എന്റെ വിശ്വാസം ;രാഷ്ട്രീയത്തിന് അതീതമായി സേവനം ജനങ്ങളിൽ എത്തിച്ചു .അടുത്ത തെരെഞ്ഞെടുപ്പിൽ കൊഴുവനാൽ പഞ്ചായത്ത് ബിജെപി പിടിച്ചെടുക്കും എന്ന ആത്മ വിശ്വാസവും അഡ്വ ജി അനീഷ് പങ്കു വച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.