ശൈശവ വിവാഹത്തിന് കേസ് എടുക്കാതിരിക്കാൻ കൈക്കൂലി : വനിതാ ഇൻസ്‌പെക്ടർ അറസ്റ്റിൽ

ചെന്നൈ : കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ പൊലീസ് സ്‌റ്റേഷനിലെ ഇൻസ്പെക്ടറെ കയ്യോടെ പിടികൂടി. പാലക്കോട് വനിതാ പൊലീസ് സ്‌റ്റേഷനിലെ ഇൻസ്പെക്ടർ വീരമ്മാളിനെയാണ് വിജിലൻസ് അറ‌സ്റ്റു ചെയ്‌തത്. കരിമംഗലം തുമ്പലഹള്ളി സ്വദേശി മങ്കമ്മാളിന്റെ പരാതിയിലാണ് നടപടി.

മങ്കമ്മാളിന്റെ 16 വയസുള്ള മകൾ മേയ് മാസത്തിൽ സ്വന്തം ഇഷ്‌‌ടപ്രകാരം അതേ ഗ്രാമത്തിലെ യുവാവിനെ വിവാഹം കഴിച്ചിരുന്നു. യുവതി നാലു മാസം ഗർഭിണിയായതോടെ സമീപമുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ തുടർന്ന് സാമൂഹികക്ഷേമ വകുപ്പിനെ വിവരമറിയിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഗർഭത്തെക്കുറിച്ച് സാമൂഹികക്ഷേമ ഓഫിസർ വീരമ്മാളിനെ അറിയിച്ചു.

മങ്കമ്മാളിന്റെ പരാതിപ്രകാരം വീരമ്മാൾ ഇരുകുടുംബങ്ങളെയും വിളിപ്പിക്കുകയും ശൈശവ വിവാഹത്തിന് കേസെടുക്കാതിരിക്കാൻ 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്‌തു. കൈക്കൂലി നൽകാൻ തയാറാകാതിരുന്ന മങ്കമ്മാൾ ഡയറക്‌ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്‌ക്ഷൻ ഡിഎസ്‌പി നാഗരാജുവിനെ സമീപിച്ചു.


അദ്ദേഹത്തിന്റെ നിർദേശപ്രകാരം വീരമ്മാളിനെ തെളിവുസഹിതം പിടികൂടാൻ പദ്ധതി തയാറാക്കി. മങ്കമ്മാളിൽ നിന്ന് പണം വാങ്ങുന്നതിനിടെ വീരമ്മാളിനെ വിജിലൻസ് സംഘം പിടികൂടി. തുടർന്ന് വീരമ്മാളിന്റെ അറസ്‌റ്റു രേഖപ്പെടുത്തുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !