വയനാട് : ആത്മഹത്യ ചെയ്ത വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ ബത്തേരി അര്‍ബന്‍ ബാങ്കിലെ കുടിശിക അടച്ച് തീര്‍ത്ത് കെപിസിസി. 63 ലക്ഷം രൂപയാണ് ബത്തേരി അര്‍ബന്‍ ബാങ്കില്‍ കെപിസിസി തിരിച്ചടച്ചത്.
സെപ്തംബര്‍ 30ന് മുമ്പ് ബാധ്യത തീര്‍ത്തില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് എന്‍.എം. വിജയന്റെ മരുമകള്‍ പത്മജ പറഞ്ഞിരുന്നു. ഇതൊന്നും കുടുംബത്തിന്റെ ബാധ്യയല്ലെന്നും പാര്‍ട്ടിയ്ക്കു ഉണ്ടായ ബാധ്യതയാണെന്നും പത്മജ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ഒത്തു തീര്‍പ്പിന് തയ്യാറായില്ലെങ്കില്‍ ഒക്ടോബര്‍ രണ്ടിന് ഡിസിസിക്ക് മുന്നില്‍ സമരം നടത്തുമെന്നും പത്മജ അറിയിച്ചിരുന്നു.
വിഷയത്തില്‍ എന്‍.എം. വിജയന്റെ കുടുംബം മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി സംസാരിച്ചത് കരുതലോട് കൂടിയാണ്. വിഷമിക്കേണ്ട, ശക്തരായി മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും പത്മജ അറിയിച്ചിരുന്നു. പാര്‍ട്ടിക്ക് വേണ്ടിയാണ് തങ്ങളുടെ വീട് നിര്‍മിച്ചതെന്നും, എന്‍.എം. വിജയന്റെ കത്ത് കളവാണെന്ന് നേതൃത്വത്തില്‍ നിന്നുള്ള ആരെങ്കിലും പറയണമെന്നും നേരത്തെ കുടുംബം നേരത്തെ പറഞ്ഞിരുന്നു.
അതേസമയം എന്‍.എം. വിജയന്റെ ബത്തേരി അര്‍ബന്‍ ബാങ്കിലെ ബാധ്യത കെപിസിസി ഏറ്റെടുക്കുമെന്നും അധ്യക്ഷന്‍ സണ്ണി ജോസഫും നേരത്തെ അറിയിച്ചിരുന്നു. ബാധ്യത തീര്‍ക്കാന്‍ ധാര്‍മികമായ ബാധ്യത പാര്‍ട്ടിക്കുണ്ടെന്നും എന്നാല്‍ അത് നിയമപരമായ ബാധ്യതയല്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.