ഈജിപ്ത് : വിവാഹ സത്കാരത്തിനിടെ നവവധുവിനൊപ്പം നൃത്തം ചെയ്യുമ്പോള്‍ കുഴഞ്ഞുവീണ് മരിച്ച് നവവരന്. ഈജിപ്തിലാണ് ദാരുണസംഭവമുണ്ടായത്. വധുവിന്റെ കൈപിടിച്ച് ഒരുമിച്ച് നൃത്തം ചെയ്യുന്നതിനിടെ വരന് അഷ്റഫ് അബു ഹക്കം കുഴഞ്ഞുവീഴുകയായിരുന്നു.
ഈജിപ്തിലെ പരമ്പരാഗ നൃത്തത്തിലുപയോഗിക്കുന്ന സൈദി വടി വീശിയാണ് രണ്ടുപേരും ചുവടുവെച്ചിരുന്നത്. ഈ സൈദി വടികള്‍ വിശേഷാവസരങ്ങളില്‍ എപ്പോഴും ഉപയോഗിക്കാറുണ്ട്. അതിഥികള്‍ സഹായത്തിനായി ഓടിയെത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ ജീവന് നഷ്ടപ്പെട്ടിരുന്നു. ഹൃദയാഘാതം മൂലമാണ് അഷ്റഫ് അബു ഹക്കം മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പിന്നീട് സ്ഥിരീകരിച്ചു.
ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പ്രചരിക്കുകയും അഷ്റഫ് അബു ഹക്കമിനെ അനുസ്മരിച്ച് ഒട്ടേറെപ്പേര്‍ കുറിപ്പ് പങ്കുവെയ്ക്കുകയും ചെയ്തു. ജീവിതത്തില്‍ എപ്പോഴും സന്തോഷം കണ്ടെത്തിയിരുന്ന വ്യക്തിയായിരുന്നു അഷ്റഫെന്നും ഭാവിജീവിതത്തെ ആവേശത്തോടെയാണ് അദ്ദേഹം കാത്തിരുന്നതെന്നും ഒരു സുഹൃത്ത് കുറിച്ചു. ഇതെല്ലാം മറികടക്കാനുള്ള കരുത്ത് വധുവിന് ദൈവം നല്കട്ടെ എന്നാണ് ഒരാള്‍ പോസ്റ്റ് ചെയ്തത്.
സ്വന്തം വിവാഹസത്കാരത്തിൽ നൃത്തം ചെയ്യുമ്പോൾ കോമയിലായതിന് ശേഷം 26-കാരിയായ ബോസ്നിയന്‍ നഴ്സ് മരിച്ചതിന് പിന്നാലെയാണ് അഷ്റഫിന്റെ ഞെട്ടിക്കുന്ന മരണം.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും നഴ്സുമായ അദ്ന റോവ്കാനിന് ഒമെര്ബെഗോവിച്ചിന് തന്റെ വിവാഹസത്കാരത്തിനിടെയാണ് അസുഖം തുടങ്ങിയത്. വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം അദ്നയ്ക്ക് അസുഖം കൂടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് ബോസ്നിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലിരിക്കെ അവര്‍ കോമയിലാകുകയും രണ്ട് ദിവസത്തിനുശേഷം മരിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.