പാലാ :മാതൃക സ്‌കൂളുകളിൽ സ്മാർട്ട് ക്‌ളാസുകൾ;ഗ്രാമീണ റോഡുകൾ, വാർഡിലെ അർഹതയുള്ള മുഴുവൻ പേർക്കും ലൈഫ് പദ്ധതിയിൽ വീടുകൾ, സംസ്ഥാനത്തെ ഏറ്റവും നല്ല പഞ്ചായത്തിനുള്ള അവാർഡ് നേടിയ വെളിയന്നൂർ പഞ്ചായത്തിന്റെ അമരക്കാരൻ സജേഷ് ശശി പറയുമ്പോൾ മുഖത്ത് തെളിയുന്നത് കൃതാർത്ഥയുടെ ചിരിപ്പൂക്കൾ.
സ്‌കൂളുകളിൽ ഏറ്റവും മെച്ചപ്പെട്ട സൗകര്യമൊരുക്കി സംസ്ഥാനത്തിനാകെ മാതൃകയാണിത്. സ്മാർട്ട് ക്‌ളാസുകളാക്കി. വിദ്യാഭ്യാസ രംഗത്തിന്റെ തന്നെ മുഖച്ഛായ മാറ്റി .ഗ്രാമീണ റോഡുകളിൽ സർക്കാർ ഫണ്ട് വിനിയോഗിച്ച് കുറ്റമറ്റതാക്കിയപ്പോൾ ഗതാഗത സൗകര്യം വർധിച്ചു.ഇതിനായി ജില്ലാ പഞ്ചായത്ത്, സർക്കാർ ഫണ്ട് കരഗതമാക്കി.
വന്ദേ മാതരം വാർഡിൽ ലൈഫ് പദ്ധതിയിൽ അർഹതയുള്ള മുഴുവൻ പേർക്കും വീട് ലഭ്യമാക്കിയതാണ് രണ്ടാമത്തെ നേട്ടം .ഇത് സംസ്ഥാനത്ത് തന്നെ അപൂർവ നേട്ടമാണ്. അതുകൊണ്ടു 5തന്നെ അനവധി പുരസ്‌ക്കാരങ്ങളും ലഭ്യമാക്കി. ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറ്റിയ വികസന പ്രവർത്തനങ്ങളാണ് കൊണ്ട് വന്നിട്ടുള്ളത്. യോഗ സെന്ററുകൾ ആരംഭിച്ചപ്പോൾ അതിന്റെ ഗുണഭോക്താക്കൾ അനവധിയുണ്ട്.
വിമുക്ത ഭടന്മാർക്കും, പെന്ഷന്കാര്ക്കുമായി പെൻഷൻ ഭവൻ നിർമ്മിച്ചപ്പോൾ ജീവിതത്തിന്റെ മധ്യഭാഗം കഴിഞ്ഞവർക്ക് ഒത്തു കൂടുവാനുള്ള സുവർണാവസരമാണ് അത് മാറി, എന്നോടൊപ്പം സഹകരിച്ച മാറ്റ് മെമ്പർമാർ, ആശാ വർക്കർമാർ, ഉദ്യോഗസ്ഥർ എന്നിവരെ ഞാൻ കൃതജ്ഞതയോടെ ഓർക്കുകയാണ് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.