എടപ്പാൾ : ശ്രീകൃഷ്ണ ജയന്തി ആഘോഷം ഭക്തിനിർഭരമായി. ജന്മാഷ്ടമി ദിനത്തിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശോഭായാത്രകളിൽ നൂറുകണക്കിന് ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരന്നു.
'ഗ്രാമം തണലൊരുക്കട്ടെ, ബാല്യം സഫലമാകട്ടെ' എന്ന സന്ദേശമുയർത്തിപ്പിടിച്ച് നടന്ന ഘോഷയാത്രകൾ ഇടപ്പാൾ ടൗണിനെ അമ്പാടിയാക്കി.
ഇരുപതോളം കേന്ദ്രങ്ങളിൽ നിന്ന് ആരംഭിച്ച ശോഭായാത്രകൾ എടപ്പാൾ ടൗണിൽ സംഗമിച്ചതോടെ ആഘോഷം പാരമ്യത്തിലെത്തി. കൃഷ്ണവേഷധാരികളായ കുരുന്നുകളും വിവിധ നിശ്ചലദൃശ്യങ്ങളും ഘോഷയാത്രക്ക് മിഴിവേകി.
കാളിയമർദ്ദനം, ആലിലക്കണ്ണൻ, മരപ്രഭു തുടങ്ങിയ കൃഷ്ണലീലകൾക്ക് രൂപം നൽകിയ ഫ്ലോട്ടുകളും ചെണ്ടമേളവും ഘോഷയാത്രയെ കൂടുതൽ ആകർഷകമാക്കി. ആയിരക്കണക്കിന് ഭക്തജനങ്ങളും ആഘോഷത്തിൽ പങ്കെടുത്തു. വിവിധയിടങ്ങളിൽ ഉറിയടി, കോലാട്ടം എന്നിവയും നടന്നു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.