മിസോറാം : ചിലപ്പോൾ കൊച്ചുകുട്ടികളുടെ നിഷ്കളങ്കതയ്ക്ക് പകരം വയ്ക്കാനായി ഈ ലോകത്ത് മറ്റൊന്നും ഇല്ലാത്തതുപോലെ നമുക്ക് തോന്നാറുണ്ട്. മിസോറാമിൽ നിന്നുള്ള ഈ ആറ് വയസുകാരനും നമ്മെ ഓർമ്മിപ്പിക്കുന്നത് മറ്റൊന്നുമല്ല.
അവന്റെ നിഷ്കളങ്കമായ ഒരു പ്രവൃത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡയയിൽ ആളുകളുടെ ഹൃദയത്തെ തൊടുന്നത്. മറ്റ് ജീവികളോടുള്ള സഹാനുഭൂതിയും കരുണയുമാണ് ഒരാളെ മനുഷ്യനാക്കി മാറ്റുന്നത് എന്ന് നാം പറയാറുണ്ട്. അതിന് പ്രായം ഒരിക്കലും ഒരു തടസമല്ല എന്ന് തെളിയിക്കുന്നതാണ് ഈ ബാലന്റെ ചിത്രം.
ഡെറക് സി ലാൽചൻഹിമ എന്ന ആറ് വയസുകാരൻ തെരുവിലൂടെ സൈക്കിൾ ഓടിച്ചുപോവുകയായിരുന്നു. ആ സമയത്താണ് അബദ്ധത്തിൽ അവന്റെ സൈക്കിൾ അയൽക്കാരന്റെ കോഴിക്കുഞ്ഞിനെ ചെന്നിടിക്കുന്നത്.
എന്നാൽ, പിന്നീട് സംഭവിച്ച കാര്യങ്ങളാണ് നെറ്റിസൺസിനെ സ്പർശിച്ചിരിക്കുന്നത്. കോഴിക്കുഞ്ഞിനെ ഇടിച്ചിട്ടതോടെ പേടിച്ച് ആ സ്ഥലത്ത് നിന്നും ഓടിപ്പോവുകയായിരുന്നില്ല ഡെറക്. പകരം അവൻ വളരെ ശ്രദ്ധയോടെ കോഴിക്കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രിയിലെത്തി. എന്നാൽ, അപ്പോഴേക്കും കോഴിക്കുഞ്ഞിന് ജീവൻ നഷ്ടപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.