ന്യൂഡൽഹി: ഗാസ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച പദ്ധതിയെ സ്വാഗതം ചെയ്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.
പലസ്തീനിലെയും ഇസ്രയേലിലെയും ജനതയ്ക്ക് ദീർഘകാലത്തേക്ക് സുസ്ഥിര സമാധാനത്തിനും സുരക്ഷയ്ക്കും വികസനത്തിനുമുള്ള പ്രായോഗികമായ ഒരു പാതയാണിതെന്ന് അദ്ദേഹം പറഞ്ഞു. സംഘർഷം അവസാനിപ്പിച്ച് സമാധാനം ഉറപ്പാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾക്ക് പ്രധാനമന്ത്രി പിന്തുണ അറിയിച്ചു.
‘ഗാസ സംഘർഷം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമഗ്രമായ പദ്ധതി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. ഇത് പലസ്തീൻ, ഇസ്രയേൽ ജനതയ്ക്കും പശ്ചിമേഷ്യൻ മേഖലയ്ക്കും സമാധാനത്തിനും സുരക്ഷയ്ക്കും വികസനത്തിനും പ്രായോഗികമായ ഒരു മാർഗ്ഗം നൽകുന്നു. പ്രസിഡന്റ് ട്രംപിന്റെ ഈ ഉദ്യമത്തിന് പിന്നിൽ ബന്ധപ്പെട്ടവരെല്ലാം ഒരുമിക്കുകയും സംഘർഷം അവസാനിപ്പിച്ച് സമാധാനം ഉറപ്പാക്കാനുള്ള ഈ ശ്രമത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു’. മോദി എക്സിൽ കുറിച്ചു.
ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ ഒരു താൽക്കാലിക ഭരണകൂടം സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള 20 ഇന നിർദ്ദേശമാണ് ട്രംപ് മുന്നോട്ട് വെച്ചിരിക്കുന്നത്. പലസ്തീൻകാർ ഗാസ വിട്ടുപോകണമെന്ന് കരാറിൽ നിർദേശമില്ല.
ഹമാസ് കരാർ അംഗീകരിക്കുകയാണെങ്കിൽ, ശേഷിക്കുന്ന എല്ലാ ബന്ദികളെയും 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്നും നിബന്ധനകൾ നിലവിൽ വന്നുകഴിഞ്ഞാൽ ഇസ്രായേലി സേന ഘട്ടംഘട്ടമായി പിന്മാറണമെന്നും നിർദ്ദേശത്തിൽ പറയുന്നു. വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഒരു അന്താരാഷ്ട്ര "സമാധാന ബോർഡ്" (Board of Peace) രൂപീകരിക്കാനും പദ്ധതിയിൽ വ്യവസ്ഥയുണ്ട്. ഹമാസ് പദ്ധതി നിരസിച്ചാൽ, അവരെ പരാജയപ്പെടുത്താൻ ഇസ്രയേലിന് തന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.