ഇന്ത്യയെ ചൈനയിൽ നിന്നും അകറ്റുകയാണ് തന്റെ പ്രധാന ലക്ഷ്യം ഇതിനു വേണ്ടി ഇന്ത്യൻ വിപണി യു.എസ് ക്രൂഡോയിലിന് വേണ്ടി തുറന്ന് കൊടുക്കുമെന്നും സെർജിയോ ഗോർ

വാഷിങ്ടൺ: ഇന്ത്യയെ ചൈനയിൽ നിന്നും അകറ്റുകയാണ് തന്റെ പ്രധാനലക്ഷ്യമെന്ന് ഇന്ത്യയിലേക്കുള്ള യു.എസ് അംബാസഡറായ സെർജിയോ ഗോർ. ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം ചൈനയുമായുള്ള സൗഹൃദത്തേക്കാൾ ദൃഢമാണെന്ന് അദ്ദേഹം പറഞ്ഞു.


ഫോറിൻ റിലേഷൻസ് റിപ്പോർട്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം.ഇന്ത്യയുടെ ഞങ്ങളുടെ ഭാഗത്തേക്ക് എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്. ഇന്ത്യൻ വിപണി യു.എസ് ക്രൂഡോയിലിനും പെട്രോളിയം ഉൽപന്നങ്ങൾ, എൽ.എൻ.ജി എന്നിവക്കായി തുറന്നു കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പതിറ്റാണ്ടുകളായി ഇന്ത്യൻ സർക്കാറുമായും ജനങ്ങളുമായും ഞങ്ങൾക്ക് ബന്ധമുണ്ട്. ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിശ്വസ്തൻ സെർജിയോ ഗോറിനെ ഇന്ത്യൻ അംബാസഡറായി നിയമിച്ച് ട്രംപ് 

വാഷിങ്ടൺ: വൈറ്റ് ഹൗസിലെ പേഴ്സണൽ ഡയറക്ടർ സെർജിയോ ഗോറിനെ ഇന്ത്യൻ അംബാസഡറായി നിയമിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗത്ത്-സെൻട്രൽ ഏഷ്യൻ അഫയേഴ്സിനുള്ള പ്രത്യേക പ്രതിനിധിയുടെ ചുമതലയും അദ്ദേഹം വഹിക്കും.


ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഗോറിനെ നിയമിച്ച വിവരം അറിയിച്ചത്. ഗോറും അവരുടെ ടീം നാലായിരത്തോളം ഫെഡറൽ ഗവൺമെന്റ് ഉദ്യോഗസ്ഥരെ നിയമിച്ച് വിവിധ ഡിപ്പാർട്ടുമെന്റുകളുടേയും ഏജൻസികളിലേയും 95 ശതമാനം ഒഴിവുകളും നികത്തിയെന്നും ട്രംപ് പറഞ്ഞു. ദീർഘകാലമായി തനിക്കൊപ്പമുള്ളയാളാണ് ഗോർ.

തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ അദ്ദേഹം പ​ങ്കെടുത്തിരുന്നു. എന്റെ പല പുസ്തകങ്ങളുടേയും പ്രസിദ്ധീകരണത്തിലും അദ്ദേഹം സഹായിച്ചിരുന്നു. പ്രസിഡൻഷ്യൽ ഡയറക്ടറെന്ന നിലയിൽ മികച്ച പ്രകടനം നടത്തി ജനങ്ങളുടെ അംഗീകാരം സെർജിയോ വാങ്ങിയിട്ടുണ്ടെന്നും ട്രംപ് ട്രൂത്ത്സോഷ്യൽ പോസ്റ്റിൽ പറഞ്ഞു. ലോകത്തെ ഏറ്റവും ജനസംഖ്യ കൂടുതലുള്ള മേഖലയിൽ വിശ്വസ്തൻ തന്നെ അംബാസഡറാവണമെന്ന് തനിക്ക് നിർബന്ധമുണ്ട്. തന്റെ അജണ്ട നടപ്പാക്കാൻ ഗോറിന് കഴിയുമെന്നും ട്രംപ് പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !