പേണ്ടാനം വയൽ ശ്രീബാലഭദ്രാ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിദ്യാരംഭ പൂജകൾ സെപ്റ്റംബർ 29, തിങ്കൾ മുതൽ ഒക്ടോബർ 02 വ്യാഴം വരെ നടത്തുന്നു

പേണ്ടാനം : വിദ്യ, വിജ്ഞാനം, എഴുത്ത്, കലാദിമൂർത്തീഭാവ ഗുണങ്ങളും ശുഭ മംഗളഗുണമൂർത്തിയായും നിലകൊള്ളുന്ന ദേവിയാണ് പേണ്ടാനം വയൽ ശ്രീ ബാലഭദ്രാ ദേവി.പൂജ വയ്ക്കുവാനുള്ള പുസ്തകം, പേന, പഠനോപകരണങ്ങൾ തുടങ്ങിയവ തിങ്കൾ വൈകുന്നേരം 6 മണിക്ക് ക്ഷേത്രത്തിൽ കൊണ്ടുവരേണ്ടതാണ്.

നവമി ദിവസമായ ഒക്ടോബർ 01,ബുധനാഴ്ച്ച ആയുധ പൂജക്ക് തൊഴിൽ ഉപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ, വാഹനങ്ങൾ തുടങ്ങിയവ പൂജ വയ്ക്കാവുന്നതാണ്.


വിജയദശമി ദിവസമായ ഒക്ടോബർ 02 വ്യാഴഴ്ച രാവിലെ 5.30 മുതൽ 7 വരെ പൂജ എടുപ്പ്. പൂജകഴിഞ്ഞു പുസ്തകങ്ങളും ആയുധങ്ങളും തുറന്ന്/ഉപയോഗിച്ച് വിദ്യാരംഭവും പ്രവർത്തനാരംഭവവും നടത്തുന്നു.

രണ്ടാം തീയതി രാവിലെ 7.30 മുതൽ കുട്ടികളെ എഴുത്തിനിരുത്തുവാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. . പൂജ എടുപ്പിനോടനുബന്ധിച്ചു വിദ്യാരാജഗോപാല മന്ത്രാർച്ചന, അഷ്ടദ്രവ്യ ഗണപതി ഹോമം, തൂലിക പൂജ തുടങ്ങിയ പ്രത്യേക വഴിപാടുകളും ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്രത്തിൽ വിദ്യാരംഭ പൂജക്ക്‌ വരുന്ന കുട്ടികൾക്ക് വിദ്യാരൂപ പ്രസാദം നൽകുന്നതാണ്.കുട്ടികളെ എഴുത്തിനിരുത്തുവാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി ബുക്ക്‌ ചെയ്യേണ്ടതാണ്. ഇതിനായി 9447059322 നമ്പറിൽ വിളിച്ചാൽ മതിയാകും.

29 തിങ്കൾ, എസ്. എൻ. ഡി. പി. 162 ആം നമ്പർ ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗുരുപാദം തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിര കളിയും ഉണ്ടായിരിക്കുന്നതാണ്.ചടങ്ങുകൾക്ക് ബ്രഹ്മശ്രീ. പറവൂർ ശശിധരൻ തന്ത്രികൾ, ശാന്തിമാരായ മുകേഷ് ശാന്തി, വിഷ്ണു ശാന്തി തുടങ്ങിയവർ നേതൃത്വം നൽകും.പ്രസിഡന്റ്‌  എം. എൻ. രമേഷ്, മനത്താനത്ത് , സെക്രട്ടറി  പി. ജി. അനിൽ പ്രസാദ്, പേണ്ടാനത്ത് ട്രഷറർ എം. അർ. അനീഷ് കുമാർ, മനത്താനത്ത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !