ചെങ്കോട്ടയിൽ നിന്ന് സ്വർണ തേങ്ങ മോഷണം പോയി ..!?

ന്യൂഡൽഹി: അതീവ സുരക്ഷാ മേഖലയായ റെഡ്ഫോർട്ട് പരിസരത്ത് വൻ മോഷണം. സ്വർണവും രത്നങ്ങളും ഉൾപ്പെടെ ഒന്നര കോടി രൂപയുടെ വസ്തുക്കൾ കവർന്നു.


പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. വിശദാന്വേഷണം നടത്തി വരികയാണ്.റെഡ് ഫോർട്ടിന് സമീപത്തായി കഴിഞ്ഞ മാസം 28 മുതൽ സെപ്റ്റംബർ ഏഴ് വരെ മതപരമായ ചടങ്ങ് നടക്കുന്നുണ്ടായിരുന്നു.

പ്രത്യേക ഒരുക്കങ്ങളോടെയായിരുന്നു പരിപാടി. ഈ പരിപാടിയിൽ സുധീർ ജെയ്ൻ എന്ന വ്യവസായി കൊണ്ടുവെച്ച സ്വർണം, സ്വർണവും രത്നങ്ങളും പതിച്ച കലശം, അതിന് മുകളിൽ ഉണ്ടായിരുന്ന സ്വർണ തേങ്ങ തുടങ്ങിയവയാണ് മോഷ്ടാവ് അപഹരിച്ചത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. മുൻകൂട്ടി തീരുമാനിച്ചത് പ്രകാരം പരിപാടിയിൽ ലോക്സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കാനെത്തിയിരുന്നു.


സ്പീക്കർ വന്നതിന് പിന്നാലെ ആളുകളുടെ ശ്രദ്ധ മുഴുവൻ മാറി. ഈ സമയത്ത് സ്റ്റേജിന് മുകളിൽ വെച്ചിരിക്കുന്ന കലശം കാണാതാകുകയായിരുന്നു. പ്രതിയെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !