എടപ്പാൾ : ഓണാഘോഷത്തിന്റെ ഭാഗമായി പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് _യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു.
സാമ്പത്തികമായി പിന്നോ ക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന വിധത്തിലാണ് വിതരണം നടന്നത്.സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ ഈ പരിപാടി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പതിനഞ്ചോളം കുടുംബങ്ങൾക്ക് ആശ്വാസമായി.
പ്രസ്തുത ചടങ്ങിൽ ക്രസന്റ് എഡ്യൂക്കേഷനൽ ട്രസ്റ്റ് മാനേജർ മൊയ്തുണ്ണി, പ്രിൻസിപ്പൽ സുഭാഷ്. എ വി, വൈസ് പ്രിൻസിപ്പൽ അബ്ദുൾ അസീസ്,സെക്രട്ടറി ഹസ്സൻ മൗലവി, ശ്രീ പന്നിക്കോട്ട് രവികുമാർ മേനോൻ എന്നിവർ പങ്കെടുത്തു.
സമൂഹത്തിലെ സഹജീവിതത്തിന്റെയും സഹകരണത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന യൂണിറ്റ് അംഗങ്ങളെ പ്രിൻസിപ്പൽ അഭിനന്ദിച്ചു.തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ നടത്തി സമൂഹത്തിന് മാതൃകയാവണമെന്ന് അദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.